x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ സം​ഗ​മം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 20, 2026 11:57 PM IST | Updated: September 20, 2026 11:57 PM IST

വൈ​ക്കം പ്ര​വാ​സി ഫാ​മി​ലി സേ​വ ട്ര​സ്റ്റ് കു​ടും​ബ സം​ഗ​മ​ത്തി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ ത​ബ​ല​വാ​ദ​ന ക​ലാ​കാ​രി ര​ത്ന​ശ്രീ അ​യ്യ​റെ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ക്കു​ന്നു.

വൈ​ക്കം: വൈ​ക്കം​പ്ര​വാ​സി ഫാ​മി​ലി സേ​വ ട്ര​സ്റ്റ് കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. വൈ​ക്കം തെ​ക്കേ​ന​ട സ​മൂ​ഹ​മ​ഠം ഹാ​ളി​ൽ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി​യ കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ ബി. ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ ത​ബ​ല​വാ​ദ​ന ക​ലാ​കാ​രി ര​ത്ന​ശ്രീ അ​യ്യ​റെ​യും വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു.

500ൽ ​അ​ധി​കം അം​ഗ​ങ്ങ​ളു​ള്ള പ്ര​വാ​സി ഫാ​മി​ലി ദേ​വ ട്ര​സ്റ്റി​ന്‍റെ സാ​മൂ​ഹ്യ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​ൻ വൈ​ക്ക​ത്തു​നി​ന്നു​പോ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ സ​ഹാ​യ​ങ്ങ​ൾ തേ​ട​ണ​മെ​ന്ന് ഫി​നി​ക്സ് സം​ഘ​ട​ന മു​ൻ സെ​ക്ര​ട്ട​റി മ​നോ​ജ് കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സി ഫാ​മി​ലി സേ​വ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ശ്രീ​ല​ത​വ​ർ​മ, ട്ര​ഷ​റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ജി​ത്ത് വ​ർ​മ, വൈ​ക്കം ന​ന്ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ ഓ​ണ സ​ദ്യ തു​ട​ങ്ങി​യ​വ ന​ട​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Family

Recent News

Corehub Up