കാറ്റിനെ കാത്ത്... അത്തിക്കല്ല് വളവിലെ അപകടഭീഷണിയായ ചീനിമരം.
കാളികാവ്: കൂറ്റൻ ചീനിമരം മൂന്നുവീടുകൾക്കും വാഹനങ്ങൾക്കും കടുത്ത ഭീഷണി. കാളികാവ് -അഞ്ചച്ചവിടി-വണ്ടൂർ റോഡിൽ പാത്തിക്കല്ല് വളവിലാണ് അപകടഭീഷണി ഉയർത്തി മരം നിൽക്കുന്നത്.
റോഡരികിൽ ചെരിഞ്ഞുനിൽക്കുന്ന മരം ഏതു സമയവും കടപുഴകി വീഴാൻ സാധ്യതയുണ്ട്. തൊട്ടടുത്ത വീടുകൾക്ക് മുകളിൽ മരം വീണാൽ വലിയ ദുരന്തത്തിനിടയാകും.
മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പല പ്രാവശ്യം അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
ഇരുപതടിയോളം വണ്ണത്തിലുള്ള ചീനിമരം കടപുഴകി വീഴാവുന്ന അവസ്ഥയായിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. മരത്തിന്റെ കൊന്പുകൾ മുറിച്ചുമാറ്റാനെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : Local News Nattuvishesham Malappuram