ലോറിയിലെ തടി റോഡിൽ കുത്തി, മുൻവശം പൊങ്ങി നിൽക്കുന്ന ലോറി.
കോതമംഗലം: ഓവർലോഡ് കയറ്റിവന്ന തടിലോറി കയറ്റത്തിൽ നിയന്ത്രണം വിട്ട് പിന്നോട്ടു പോയി. തടി റോഡിൽ കുത്തി മുൻവശം പൊങ്ങിയാണ് ലോറി നിന്നത്. കോതമംഗലം ടൗണില്‍ ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു അപകടം. മുനിസിപ്പല്‍ ഓഫീസിന് മുന്നിലെ റോഡിലൂടെ ഫോറസ്റ്റ് തടി ഡിപ്പോയിലേക്ക് പോകുകയായിരുന്ന ലോറി, കയറ്റം കയറുമ്പോള്‍ നിയന്ത്രണംവിട്ട് പിന്നോട്ടിറങ്ങുകയായിരുന്നു. തിരക്കേറിയ പ്രധാന റോഡില്‍ തടി കുത്തിയതോടെയാണ് ലോറി നിന്നത്.
ലോറിയുടെ മുന്നിലെ ടയറുകൾ നിലത്ത് തൊടാതെ ഉയർന്നു നിൽക്കുകയും ചെയ്തു. റോഡിലൂടെ കടന്നുപോകുകയായിരുന്ന വാഹനങ്ങളിലോ, കാല്നടക്കാരിലോ തടിലോറി തട്ടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
പിന്നീട് ക്രെയിനിന്റെ സഹായത്തോടെ ലോറി സുരക്ഷിതമായി നീക്കി.