ഇരിട്ടി: എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ച് വിജയോത്സവം സംഘടിപ്പിച്ചു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിട്ടി യൂണിയൻ പ്രസിഡന്റ് കെ.വി. അജി അധ്യക്ഷത വഹിച്ചു.
എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാനതലത്തിൽ നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ ഇരിട്ടി യൂണിയനിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ നിയാ സുഭാഷ്, പി. നൈനിക, കെ.എസ്. ഗോപിക, ഇഷാൻ ബിനു, ദൃശ്യമാധ്യമ പുരസ്കാരം നേടിയ ഹൈ വിഷൻ ചാനൽ റിപ്പോർട്ടർ ഉന്മേഷ് പായം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
സെക്രട്ടറി പി.എൻ. ബാബു, പ്രസ് ഫോറം സെക്രട്ടറി മനോഹരൻ കൈതപ്രം, വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മേഖലാ രക്ഷാധികാരി മുസ്തഫ ഹാജി, യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. സോമൻ, ആലക്കോട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ.എ. ചന്ദ്രൻ, യോഗം ഡയറക്ടർ കെ.എം. രാജൻ എന്നിവർ പ്രസംഗിച്ചു
Tags : A victory Nattuvishesham Districte news