മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള വിജയോത്സവം കൂത്തുപറമ്പ് എസിപി സിബി ടോം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കായി വിജയോത്സവം നടത്തി. മട്ടന്നൂർ എംടിഎസ് ഗവ. യുപി സ്കൂളിൽ നടത്തിയ പരിപാടി കൂത്തുപറമ്പ് എസിപി സിബി ടോം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ എൻ. ഷാജിത്ത് അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ ഒ. പ്രീത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.കെ. സുഗതൻ, പി. ശ്രീനാഥ്, കെ. മജീദ്, പി. പ്രസീന, പി. അനിത, കൗൺസിലർമാരായ എ. മധുസൂദനൻ, പി. രാഘവൻ, പി.പി. അബ്ദുൾ ജലീൽ, മുഖ്യാധ്യാപിക കെ.എം. ബിന്ദു, മുരളീധരൻ, ശിവപ്രസാദ് പെരിയച്ചൂർ, നഗരസഭ സെക്രട്ടറി പി.എൻ. അനീഷ്, ജിഷ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News