കായംകുളം: കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. കായംകുളം എരുവ കരിപ്പുഴത്തോട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. എരുവ ചിറകുളങ്ങര വീട്ടിൽ ശരത് (വിഷ്ണു-40 )ആണ് മരിച്ചത്.
വള്ളം തുഴയുന്നതിനിടയിൽ യുവാവ് അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരും കായംകുളം പോലീസും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിരുന്നു. ഏറെ നേരം നീണ്ട പ്രയത്നത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. പിതാവ്: ശശി. മാതാവ് ഗിരിജ, സഹോദരി അശ്വതി. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Tags : A young rowing a boat. Nattuvishesham District news