തൃശൂർ: അമലയില്‍ പ്രവര്‍ത്തിക്കുന്ന ആബാ ചാരിറ്റബിള്‍ സൊസൈറ്റി നടത്തിയ എഴുത്തിനിരുത്തല്‍ ചടങ്ങിന്റെയും കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന്റെയും ഉദ്ഘാടനം അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനില്‍ അക്കര നിര്‍വഹിച്ചു.
പുറനാട്ടുകര രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ എഴുത്തിനിരുത്തല്‍ ചടങ്ങിനു നേതൃത്വം നല്കി. ദേവമാതാ കൗണ്‍സിലര്‍ ഫാ. ലിജോ ബ്രഹ്മകുളം അനുഗ്രഹപ്രഭാഷണം നടത്തി.
രാജഗിരി കോളജ് അസിസ്റ്റന്റ് പ്രഫസര്‍ എന്‍.കെ. നിഖില്‍, ആബാ ചെയര്മാന് ഫാ. ജൂലിയസ് അറയ്ക്കല്‍, മോഡറേറ്റര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രസിഡന്റ് സി.എ. ജോസഫ്, വൈസ് പ്രസിഡന്റ് പട്രീഷ്യ ജോസ്, കണ്‍വീനര്‍ സി.എ. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Aba Society conducted