x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്കൊ​ടി​യെ കൈ​വി​ട്ട് ര​ക്ത​സാ​ക്ഷി​ക​ളു​ടെ മ​ണ്ണ്


Published: May 4, 2026 11:07 PM IST | Updated: May 4, 2026 11:07 PM IST

ജി. സു​ധാ​ക​ര​ന്‍റെ വീ​ടി​നു മു​ന്നി​ൽ ന​ട​ന്ന ആ​ഘോ​ഷം.

അ​മ്പ​ല​പ്പു​ഴ: ചെ​ങ്കൊ​ടി​യെ കൈ​വി​ട്ട് ര​ക്ത​സാ​ക്ഷി​ക​ളു​ടെ മ​ണ്ണ്. ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗ​ത്തി​ൽ പു​ന്ന​പ്ര വ​യ​ലാ​റി​ന്‍റെ മ​ണ്ണാ​യ അ​മ്പ​ല​പ്പു​ഴ​യി​ൽ​നി​ന്നു ചെ​ങ്കൊ​ടി ഒ​ഴു​കി​പ്പോ​യി. ക​ഴി​ഞ്ഞ നാ​ലു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മ​ണ്ഡ​ലം ചു​വ​പ്പാ​യി​രു​ന്നു. 2006, 2011, 2016 എ​ന്നീ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ജി. ​സു​ധാ​ക​ര​നും 2021 ൽ ​എ​ച്ച്. സ​ലാ​മു​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ ചെ​ങ്കൊ​ടി പാ​റി​ച്ച​ത്. പൊ​തു​വേ യു​ഡി​എ​ഫ് മ​ണ്ഡ​ല​മെ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മ്പ​ല​പ്പു​ഴ യു​ഡി​എ​ഫി​ന് ന​ഷ്ട​പ്പെ​ടു​ന്ന​ത് സു​ധാ​ക​ര​ന്‍റെ വ​ര​വി​ലൂ​ടെ​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ആ ​സു​ധാ​ക​ര​നി​ലൂ​ടെ​ത്ത​ന്നെ മ​ണ്ഡ​ലം ചെ​ങ്കൊ​ടി ഉ​പേ​ക്ഷി​ക്കു​ന്ന കാ​ഴ്ച​യ്ക്കാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ അ​ഡ്വ. എം. ​ലി​ജു​വി​നെ 111, 25 വോ​ട്ടു​ക​ൾ​ക്കാ​ണ് എ​ച്ച്. സ​ലാം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഇ​ത്ത​വ​ണ ജി. ​സു​ധാ​ക​ര​ൻ 75,184 വോ​ട്ട് നേ​ടി 27,935 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യ​പ്പോ​ൾ സ​ലാ​മി​ന് ല​ഭി​ച്ച​ത് 47,249 വോ​ട്ട്. അ​വ​സാ​ന നി​മി​ഷം​വ​രെ വി​ജ​യി​ക്കു​മെ​ന്ന പ്ര​ച​ര​ണ​മാ​യി​രു​ന്നു ഇ​ട​തു​മു​ന്ന​ണി ക്യാ​മ്പ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന ജി. ​സു​ധാ​ക​ര​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ഫ​ലം വ​ന്ന​പ്പോ​ൾ കൃ​ത്യ​മാ​കു​ക​യാ​യി​രു​ന്നു.

തു​ട​ക്കംമു​ത​ൽ ലീ​ഡ് നി​ലനി​ർ​ത്തി ജി.​ സു​ധാ​ക​ര​ൻ​

അ​മ്പ​ല​പ്പു​ഴ: തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ ലീ​ഡ് നി​ലനി​ർ​ത്തി ജി.​ സു​ധാ​ക​ര​ൻ. ഒ​രു ഘ​ട്ട​ത്തി​ലും ഒ​രു സ്ഥ​ല​ത്തുപോ​ലും ലീ​ഡ് നേ​ടാ​ൻ എ​ച്ച്. സ​ലാ​മി​ന് ക​ഴി​ഞ്ഞി​ല്ല. ഓ​രോ റൗ​ണ്ടി​ലും ലീ​ഡ് വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ. രാ​വി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽനി​ന്ന് മ​ട​ങ്ങു​ന്ന​തി​നി​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​പ്പോ​ൾ സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​ത് വ്യ​ക്ത​മാ​യ വി​ജ​യം നേ​ടു​മെ​ന്നാ​യി​രു​ന്നു.

അ​ത് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ യാ​ഥാ​ർ​ഥ്യമാ​യി. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽനി​ന്ന് നേ​രെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ സു​ധാ​ക​ര​ൻ യുഡിഎ​ഫ് നേ​താ​ക്ക​ളു​മാ​യി ടെ​ലിവി​ഷ​നി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കാ​ണു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ എ​ല്ലാ പ്ര​വ​ർ​ത്ത​ക​ർ​ക്കും ബി​രി​യാ​ണി​യും ന​ൽ​കി സു​ധാ​ക​ര​ൻ. ഉ​ച്ച​യോ​ടെ പു​തി​യ എം​എ​ൽ​എ​യു​ടെ പ്ര​തി​ക​ര​ണ​മെ​ടു​ക്കാ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​പ്പോ​ൾ സു​ധാ​ക​ര​ൻ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. യുഡിഎ​ഫ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും മാ​ല​യി​ട്ടും പൂ​ക്ക​ളും ല​ഡു​വും ന​ൽ​കി​യാ​ണ് സു​ധാ​ക​ര​നൊ​പ്പം വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.

ഭ​ക്ഷ​ണ​ത്തി​നുശേ​ഷം അ​രമ​ണി​ക്കൂ​റോ​ളം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പി​ന്നീ​ട് പ്ര​വ​ർ​ത്ത​ക​രു​മാ​യി റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ള​ർ​കോ​ട്ടേ​ക്കും യാ​ത്ര തി​രി​ച്ചു.

Tags : blood witnesses nattuvishesham local news

Recent News

Corehub Up