x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവസ്വം സ്പെഷൽ പ്ലീഡർ നിയമനത്തിൽ തെറ്റ് തിരുത്തൽ; കെ.ബി. പ്രദീപ് രാജിവച്ചു

തിരുവനന്തപുരം ബ്യൂറോ
Published: June 13, 2026 11:06 AM IST | Updated: June 13, 2026 11:06 AM IST

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്‍റെ സിഇഒ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനായിരുന്നു പ്രദീപ്. ഇദ്ദേഹത്തിന്‍റെ നിയമനം വിവാദമായിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസിന്‍റെ അന്വേഷണത്തെ പ്രദീപിന്‍റെ നിയമനം ബാധിക്കുമെന്ന് എസ്‌ഐടി ആശങ്ക അറിയിച്ചിരുന്നു. കൂടാതെ പ്രതിപക്ഷം പ്രദീപിന്‍റെ നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധവും വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രദീപിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രദീപിനെ ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡിന്‍റെ സ്‌പെഷല്‍ പ്ലീഡറായി നിയമിച്ചത്.

Tags : appointment Devaswom Special Pleader K.B. Pradeep

Recent News

Corehub Up