പുല്ലാട് വിവേകാനന്ദ ഹൈസ്കൂളിന്റെ വൈജ്ഞാനിക പ്രതിഭാ സദസ്
പുല്ലാട്: ശ്രീവിവേകാനന്ദ ഹൈസ്കൂളിന്റെ നേതൃത്വത്തിൽ വൈജ്ഞാനിക പ്രതിഭാ സദസും ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.ജി. രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി.
സ്കൂളിലെ പൂർവവിദ്യാർഥിയും പ്രവാസി സാഹിത്യകാരനുമായ റോയി പൂച്ചേരിയെ ആദരിച്ചു. 1980 ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്മ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. പ്രഥമാധ്യാപിക ബിന്ദു കെ. നായർ, പിടിഎ വൈസ് പ്രസിഡന്റ് പി.ജി. രഘു, സ്റ്റാഫ് സെക്രട്ടറി എൻ. ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.