സംസ്ഥാന കായിക മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ വിഎംഎച്ച്എസ്എസ് വടവന്നൂരിലെ സംഘത്തിന് യൂത്ത് കോൺഗ്രസ് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം.
കൊല്ലങ്കോട്: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മികവാർന്ന രണ്ടാമത്തെ വിദ്യാലയമായി തിരിച്ചെത്തിയ ടീമിനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു. ഊട്ടറ റെയിൽവേ സ്റ്റേഷനിൽ വിഎംഎച്ച് എസ്എസ് വടവന്നൂരിലെ കായിക അധ്യാപകൻ അജയകുമാർ, രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയ പല്ലശന താമരമുകൾ സ്വദേശി കൃഷ്ണമൂർത്തിയുടെ മകൾ വീണ, ഉൾപ്പെടെ ഉള്ള കായികപ്രതിഭകൾക്കും സ്വീകരണം നൽകി.
എട്ട് സ്വർണവും നാല് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 58 പോയിന്റ് നേടിയാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ ഇവർ മികച്ച പ്രകടനം കാഴ്ചവെച്ചത്.
യൂത്ത് കോൺഗ്രസ് ജില്ലാജനറൽ സെക്രട്ടറി ശ്യാം ദേവദാസ് , യൂത്ത് കോൺഗ്രസ് നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ, സുധീർ പറക്കളം, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രേംകുമാർ, കുമാരൻ, സജീർ എന്നിവർ നേതൃത്വം നൽകി.
Tags : Accepted nattuvisesham local news