പുലിയംകുളത്ത് വിവിധ പാർട്ടികളിൽനിന്ന് കോൺഗ്രസിലെത്തിയവർക്ക് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ സാന്നിധ്യത്തിൽ സ്വീകരണം നൽകിയപ്പോൾ.
പരപ്പ: പുലിയംകുളത്ത് വിവിധ പാർട്ടികളിൽനിന്ന് കോൺഗ്രസിലെത്തിയവർക്ക് സ്വീകരണം നൽകി. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ഭരണഘടന തിരുത്തിയെഴുതാൻ ശ്രമിക്കുന്ന ഭരണാധികാരികളാണ് രാജ്യത്ത് തൊഴിലുറപ്പിന്റെ പേരിൽ നിന്നുപോലും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് അംഗങ്ങൾക്കും സ്വീകരണം നൽകി.
മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. ചിത്രലേഖ, പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് മുഹമ്മദ്, എം. ഓമന, കെ.പി. സെറീന, ശൈലജ കൃഷ്ണൻ, വി.കെ. ശ്യാമള, കാലിച്ചാനടുക്കം മണ്ഡലം പ്രസിഡന്റ് മാണിയൂർ ബാലകൃഷ്ണൻ, കെ.പി. ബാലകൃഷ്ണൻ,
സി.വി. ഗോപകുമാർ, സി.ഒ. സജി, സിജോ പി. ജോസഫ്, ജിജി കുന്നപ്പള്ളി, സി.വി. ബാലകൃഷ്ണൻ, ക്ലാരമ്മ സെബാസ്റ്റ്യൻ, ഷമീം പുലിയംകുളം,
ബാലഗോപാലൻ പി. കാളിയാനം എന്നിവർ പ്രസംഗിച്ചു. കണ്ണൂർ സർവകലാശാല റാങ്ക് ജേതാവ് ശ്രുതി സന്തോഷിനെ അനുമോദിച്ചു.
Tags : Accepted nattuvishasham local news