x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കു​ഴി വെള്ളച്ചാട്ടത്തിലെ അപകടം: രക്ഷകർക്ക് അഭിനന്ദനപ്രവാഹം

വെബ് ഡെസ്ക്
Published: August 19, 2026 03:11 AM IST | Updated: August 19, 2026 03:11 AM IST

സെ​ബാ​സ്റ്റ്യ​നേ​യും ജോ​ജോ​യേ​യും ആ​ദ​രി​ച്ച​പ്പോ​ൾ

വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ​പ്പെ​ട്ട കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ സെ​ബാ​സ്റ്റ്യ​നും ജോ​ജോ​യ്ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ പ്ര​വാ​ഹം നി​ല​യ്ക്കു​ന്നി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി യു​ഡി​എ​ഫ് ക​മ്മി​റ്റി​യും വോ​യ്സ് ഓ​ഫ് വ​ട​ക്ക​ഞ്ചേ​രി​യും പാ​ല​ക്കു​ഴി​ക്കാ​രാ​യ പു​തു​ച്ചി​റ​കു​ഴി​യി​ൽ സെ​ബാ​സ്റ്റ്യ​നും മു​ട്ട​ത്തു​പ്പാ​റ ജോ​ജോ​യ്ക്കും വ​ലി​യ അ​ഭി​ന​ന്ദ​ന ച​ട​ങ്ങു​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച അ​ഭി​ന​ന്ദ​ന യോ​ഗം കെ​പി​സി​സി മെം​ബ​ർ സു​ദ​ർ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റെ​ൻ​സി ജോ​യ്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എം​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കെ. ​ബാ​ല​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​ച​ന്ദ്ര​ൻ, ബി​നോ മൈ​ക്കി​ൾ പ്ര​സം​ഗി​ച്ചു. വി​ല്ലേ​ജ് അ​ഗ്രോ പ്ലാ​ന്‍റ് ഹ​ബ് അ​വാ​ർ​ഡ് ദാ​നം ന​ട​ത്തി. കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ചാ​ർ​ളി മാ​ത്യു സ്വാ​ഗ​ത​വും ജോ​ഷി അ​ഗ​സ്റ്റി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വു​മു​ണ്ടാ​യി. വോ​യ്സ് ഓ​ഫ് വ​ട​ക്ക​ഞ്ചേ​രി സം​ഘ​ടി​പ്പി​ച്ച അ​ഭി​ന​ന്ദ​ന യോ​ഗം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റെ​ൻ​സി​ജോ​യ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ഗം​ഗാ​ധ​ര​ൻ, കെ. ​ബാ​ല​ൻ, കെ.​പി. സ​ണ്ണി, പ​ള്ളി​ക്കാ​ട് മോ​ഹ​ന​ൻ, എ.​എം. ഷി​ബു, എം.​എ​ച്ച്. വി​പി​ൻ​ദാ​സ്, എ​സ്. സു​ഭാ​ഷ്, ശ്രീ​നാ​ഥ്, ജോ​ഷി അ​ഗ​സ്റ്റി​ൻ, ത​ങ്ക​മ്മ, സ​മീ​ർ മി​ന്നൂ​സ് പ്ര​സം​ഗി​ച്ചു.

പാ​ല​ക്കു​ഴി​യി​ലെ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ പ്ര​ഭാ​ത് വാ​യ​ന​ശാ​ല​യു​ടെ​യും ക​ലാ​സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ടി.​എം. ശ​ശി എം​എ​ൽ​എ നേ​ര​ത്തെ ര​ക്ഷ​ക​രാ​യ നാ​ട്ടു​കാ​രെ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.

സെ​ബാ​സ്റ്റ്യ​നും ജോ​ജോ​യ്ക്കു​മൊ​പ്പം കു​ട്ട​നാ​ട​ൻ ചാ​ക്കോ​ച്ച​ൻ, സാ​ബു, ബി​നോ​ച്ച​ൻ തു​ട​ങ്ങി​യ നാ​ട്ടു​കാ​രാ​ണ് ആ​ഴ​ങ്ങ​ളി​ലേ​ക്കു​ള്ള ചെ​ങ്കു​ത്താ​യ പാ​റ​ക്കൂ​ട്ട​ങ്ങ​ളും വെ​ള്ള​ത്തി​ന്‍റെ ഭ​യാ​ന​ക​ത​യും വ​ക​വ​യ്ക്കാ​തെ ര​ക്ഷ​ക​രാ​യ​ത്. ഔ​ദ്യോ​ഗി​ക ര​ക്ഷാ​സം​ഘം സു​ര​ക്ഷ കൂ​ട്ടാ​നാ​യി മാ​റി​നി​ന്ന​പ്പോ​ൾ സ്വ​ന്തം ജീ​വ​ന്‍റെ അ​പ​ക​ട സാ​ധ്യ​ത​ക​ൾ നോ​ക്കാ​തെ ത​ങ്ങ​ളു​ടെ നാ​ടു​കാ​ണാ​നെ​ത്തി​യ​വ​ർ​ക്ക് ര​ക്ഷ​ക​രാ​യി മാ​റു​ക​യാ​യി​രു​ന്നു.

ഈ​മാ​സം ര​ണ്ടി​നാ​ണ് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു​ള്ള അ​ഞ്ചം​ഗ​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ ആ​യി​ര​ത്തി​ലേ​റെ അ​ടി ഉ​യ​ര​മു​ള്ള പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​തി​ൽ ഒ​രു സ്ത്രീ ​മ​രി​ച്ചി​രു​ന്നു. വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ പാ​റ​യി​ടു​ക്കി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ​യാ​ണ് നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Tags : praise for rescuers NattuVishasham DistrictNews

Recent News

Corehub Up