മാവേലിക്കര പന്തളം റോഡ്
മാങ്കാംകുഴി: നവീകരിച്ച മാവേലിക്കര - പന്തളം റോഡിൽ അപകടം പതിവായി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് കെ.എസ്.ടി.പി.
പുനർനിർമിച്ച റോഡിൽ ഇപ്പോൾ അപകടങ്ങളൊഴിയുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടയിൽ ഈ റോഡിൽ അപകടത്തിൽപ്പെട്ടു മരിച്ചത് എട്ടുപേരാണ് .
മരിച്ചവരെല്ലാം ഇരുചക്രവാഹന യാത്രക്കാരാണ് . വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന ബി.എം.ബി.സി. നിലവാരത്തിൽ.കെ.എസ്.ടി.പി. നിർമിച്ച പാത ഇപ്പോൾ കുരുതിക്കളമായിമാറി.
ആവശ്യത്തിലേറെ വീതിയുണ്ടായിരുന്ന റോഡിനിരുവശങ്ങളിലും ഓടകൾ നിർമിച്ച് അവയ്ക്ക് റോഡുനിരപ്പിനെക്കാൾ ഒരടിപ്പൊക്കത്തിൽ മേൽമൂടിയിട്ട്, ആവശ്യമില്ലാത്തയിടങ്ങളിൽ വേലിക്കെട്ടുകൾ സ്ഥാപിക്കുകയും വാഹനങ്ങൾ നിർത്താനോ പാർക്കുചെയ്യാനോ സ്ഥലമില്ലാതെ അപകടംനിറഞ്ഞ ദുരന്തപാതയായി മാറി. അഞ്ചുവർഷത്തെ അറ്റകുറ്റപ്പണികൾകൂടി ചെയ്യുമെന്ന് പറഞ്ഞിരുന്ന റോഡ് പലയിടങ്ങളിലും പൈപ്പുകൾ പൊട്ടിയതിനെത്തുടർന്ന് വാട്ടർ അഥോറിറ്റി വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്.
വേലിക്കെട്ടുകൾ സ്ഥാപിക്കാത്ത ഇടങ്ങളിൽ അനധികൃത പാർക്കിംഗും വ്യാപകമായി. ടിപ്പർ, ടോറസ് ലോറികളുടെ അമിതവേഗവും യാത്രക്കാരുടെ ജീവന് ഭീഷണിയാണ് .
Tags : NattuVishesham.DistricteNews