x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി​ഭ​വ​നി​ൽ ഇ​നി അ​ന്തേ​വാ​സി​ക​ളു​ടെ ഭ​ര​ണം; സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ ു

വെബ് ഡെസ്ക്
Published: October 3, 2026 12:21 AM IST | Updated: October 3, 2026 12:21 AM IST

മു​തു​കു​ളം ഗാ​ന്ധി​ഭ​വ​നി​ൽ ന​ട​ന്ന മാ​തൃ​കാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച പ്ര​തി​നി​ധി​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. ടി.​എ​സ്.​താ​ഹ സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല

മു​തു​കു​ളം: തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​നും പ്ര​ചാ​ര​ണ ആ​വേ​ശ​ത്തി​നും ഒ​ടു​വി​ൽ മു​തു​കു​ളം ഗാ​ന്ധി​ഭ​വ​ന്‍റെ സാ​ര​ഥ്യം ഇ​നി അ​ന്തേ​വാ​സി​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക്. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്റെ മു​തു​കു​ളം ശാ​ഖ​യി​ൽ ന​ട​ന്ന മാ​തൃ​കാ പ​ഞ്ചാ​യ​ത്ത് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ൾ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ൽ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ ക​ർ​മ​നി​ര​ത​രാ​ക്കാ​നും സ്വ​യം​പ​ര്യാ​പ്ത​ത ഉ​റ​പ്പാ​ക്കാ​നു​മാ​യി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ന​ട​ത്തി​യ ജ​നാ​ധി​പ​ത്യ പ​രീ​ക്ഷ​ണ​മാ​ണ് ഇ​തോ​ടെ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യ​ത്.

ഗാ​ന്ധി​ഭ​വ​നി​ലെ മ​ദ​ർ തെ​രേ​സ, ജീ​വ​കാ​രു​ണ്യം എ​ന്നീ ര​ണ്ട് വാ​ർ​ഡു​ക​ളി​ലാ​യി സ്നേ​ഹ മു​ന്ന​ണി, ഐ​ക്യ മു​ന്ന​ണി എ​ന്നി​വ​യി​ലൂ​ടെ മാ​റ്റു​ര​ച്ച സ്ഥാ​നാ​ർ​ഥി​ക​ളി​ൽ നി​ന്നാ​ണ് നാ​ലം​ഗ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബാ​ല​റ്റ് പേ​പ്പ​റും പ്ര​ത്യേ​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളു​മൊ​ക്കെ​യാ​യി ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ വോ​ട്ടെ​ടു​പ്പി​നൊ​ടു​വി​ലാ​ണ് പു​തി​യ സാ​ര​ഥി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യി​ക​ളാ​യ എം.​ആ​ർ.​ചെ​ല്ല​പ്പ​ൻ, രാ​ജ​ൻ നാ​യ​ർ,സി.​കെ. ര​വി,വാ​മാ​ക്ഷി എ​ന്നി​വ​ർ പു​തി​യ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ഗാ​ന്ധി​ഭ​വ​നി​ൽ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ ച​ട​ങ്ങി​ൽ മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ടി.​എ​സ്.​താ​ഹ ഉ​ദ്ഘാ​ട​ന​വും പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്ക​ലും നി​ർ​വ​ഹി​ച്ചു. അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ത്ര​യും സു​താ​ര്യ​മാ​യും ചി​ട്ട​യാ​യും ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പും സ​ത്യ​പ്ര​തി​ജ്ഞ​യും സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​തു​കു​ളം പ​ഞ്ചാ​യ​ത്ത് അം​ഗം ഡി. ​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗാ​ന്ധി​ഭ​വ​ൻ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഷ​മീ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നാ​യി​രു​ന്ന മു​ൻ സി​ബി​ഐ അ​ഡീ​ഷ​ണ​ൽ സൂ​പ്ര​ണ്ട് എ​ൻ.​സു​രേ​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്റ് റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ർ പ്ര​ഫ. പി. ​ശ്രീ​മോ​ൻ, ഗാ​ന്ധി പ്ര​ചാ​ര​ക​ൻ പി. ​സു​കു​മാ​ര​ൻ, സ​തി​യ​മ്മ ടീ​ച്ച​ർ, ബെ​നി​ല സ​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​യം​കു​ളം ഗ​വ​ൺ​മെ​ന്റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ച​ട​ങ്ങി​ൽ പ​ങ്കാ​ളി​ക​ളാ​യി.

അ​ന്തേ​വാ​സി​ക​ൾ​ക്കി​ട​യി​ലെ പ്ര​ശ്ന​പ​രി​ഹാ​രം, ഭ​ക്ഷ​ണ മേ​ൽ​നോ​ട്ടം, ശു​ചി​ത്വം, തൊ​ഴി​ൽ പ​രി​ശീ​ല​ന​ങ്ങ​ളി​ലൂ​ടെ വ​രു​മാ​നം ക​ണ്ടെ​ത്ത​ൽ എ​ന്നി​വ​യു​ടെ​യെ​ല്ലാം മേ​ൽ​നോ​ട്ടം ഇ​നി​മു​ത​ൽ ഈ ​പു​തി​യ സ​മി​തി​ക്കാ​യി​രി​ക്കും.

Tags : NattuVishesham.DistricteNews

Recent News

Corehub Up