x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടി മൂ​ന്നാ​ര്‍

വെബ് ഡെസ്ക്
Published: October 3, 2026 12:37 AM IST | Updated: October 3, 2026 12:37 AM IST

ക​ഴി​ഞ്ഞദി​വ​സം മൂ​ന്നാ​റി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കു​രു​ക്ക്.

മൂ​ന്നാ​ര്‍: കു​റി​ഞ്ഞി പൂ​വി​ട്ട​തോ​ടെ ആ ​അ​പൂ​ര്‍​വ വി​സ്മ​യം കാ​ണാ​ന്‍ എ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പെ​ട്ട് മൂ​ന്നാ​ര്‍ വീ​ര്‍​പ്പു​മു​ട്ടി. തി​ര​ക്കി​ല്‍​പെ​ട്ട് മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ള്‍ കു​രു​ക്കി​ല്‍ കു​രു​ങ്ങി. ഇ​തോ​ടെ സ​ഞ്ചാ​രി​ക​ളും വ​ല്ലാ​തെ വ​ല​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി.
മൂ​ന്നാ​ര്‍ - മാ​ട്ടു​പ്പെ​ട്ടി റോ​ഡി​ലും, മൂ​ന്നാ​ര്‍ - ഉ​ടു​മ​ല പേ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന പാ​തി​ല്‍ രാ​ജ​മ​ല​യു​ടെ പ്ര​വേ​ശ​ന​ഭാ​ഗ​മാ​യ അ​ഞ്ചാം മൈ​ലി​ലു​മാ​ണ് വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ചൊ​ക്ര​മു​ടി മ​ല​യി​ല്‍ പൂ​വി​ട്ട കു​റി​ഞ്ഞ കാ​ണു​വാ​ന്‍ എ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കു​മൂ​ലം ദേ​വി​കു​ളം റോ​ഡി​ലും വ​ലി​യ തി​ര​ക്കാ​യി​രു​ന്നു അ​നു​ഭ​വ​പ്പെ​ട്ട​ത്. തി​ര​ക്കേ​റി​യ​തോ​ടെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക​ള്‍ റ​ദ്ദു ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ലെ പൊ​തു അ​വ​ധി​പ്ര​മാ​ണി​ച്ചും വാ​രാ​ന്ത്യ അ​വ​ധി ദി​വ​സ​ങ്ങ​ള്‍ പ്ര​മാ​ണി​ച്ചും തു​ട​ര്‍​ച്ച​യാ​യി അ​വ​ധി ദി​വ​സ​ങ്ങ​ള്‍ ല​ഭി​ച്ച​തോ​ടെ​യാ​ണ് തി​ര​ക്കേ​റി​ത്.

ക​ഴി​ഞ്ഞയാഴ്ച അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യ​പ്പോ​ള്‍ താ​ത്കാ​ലി​ക​മാ​യി പ്ര​വേ​ശ​നം നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നം വ​കു​പ്പ് ബു​ക്കിം​ഗി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. മൂ​ന്നാ​ര്‍ ചൊ​ക്ര​മു​ടി​യി​ലെ നീ​ല​ക്കു​റി​ഞ്ഞി വ​സ​ന്തം കാ​ണാ​നു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ന്‍ ചൊ​ക്ര​മു​ടി​ക്കു പു​റ​മേ, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി ലും ​പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ദേ​വി​കു​ള​ത്ത് വ​നം വ​കു​പ്പ് ബു​ക്കി​ങ് കൗ​ണ്ട​ര്‍ ആ​രം​ഭി​ച്ചു. ഇ​തോ​ടെ ദേ​വി​കു​ള​ത്ത് ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സി​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് നേ​രി​ട്ടെ​ത്തി പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ള്‍ ബു​ക്കു ചെ​യ്യാ​ന്‍ സാ​ധി​ക്കും.

രാ​വി​ലെ ഏഴു മു​ത​ല്‍ നാ​ലു വ​രെ​യാ​ണ് ബു​ക്കിം​ഗ് സ​മ​യം. ചൊ​ക്ര​മു​ടി​യി​ല്‍ ക​ഴി​ഞ്ഞ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​ക​രു​ടെ വ​ന്‍​ തി​ര​ക്കായിരുന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഏ​ഴാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ള്‍ നീ​ല​ക്കു​റി​ഞ്ഞി സ​ന്ദ​ര്‍​ശി​ച്ചു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ചൊ​ക്ര​മു​ടി​യി​ല്‍ 35,000 പേ​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

Tags : NattuVishesham.DistricteNews

Recent News

Corehub Up