x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​യ​പ്ര​യി​ല്‍ കൃ​ഷി​ ന​ശി​പ്പി​ച്ച് കാ​ട്ടാ​ന​ക​ള്‍

വെബ് ഡെസ്ക്
Published: October 3, 2026 12:39 AM IST | Updated: October 3, 2026 12:39 AM IST

ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​മ​യ​പ്ര മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന വി​ള​ക​ള്‍ ന​ശി​പ്പി​ച്ച കൃ​ഷി​യി​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സു​രേ​ന്ദ്ര​നും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ദ​ര്‍​ശി​ക്കു​ന്

ഉ​ടു​മ്പ​ന്നൂ​ര്‍: പ​ഞ്ചാ​യ​ത്തി​ലെ അ​മ​യ​പ്ര മു​ത​ല്‍ കോ​ട്ട​ക്ക​വ​ല വേ​ളൂ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ വ​രെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ആ​ല്‍​ബ​ര്‍​ട്ട് ജോ​ര്‍​ജ് കൊ​ടു​വേ​ലി​യു​ടെ മോ​ട്ടോ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. ഇ​തി​നു പു​റ​മേ സാ​ജു കു​ര്യാ​ക്കോ​സ് മേ​ക്കാ​ട്ടി​ല്‍, ഷാ​ജി കു​ന്ന​ത്തു​കു​ഴി​യി​ല്‍, ജോ​യി ഏ​റ​മ്പ​ട​ത്ത്, ബെ​ന്നി കൈ​ത​ക്ക​ണ്ട​ത്തി​ല്‍, സു​നി​ല്‍ ക​ണ്ണം​കു​ഴി​യി​ല്‍, ബി​ജു ജോ​സ​ഫ് ക​ണ്ണം​കു​ഴി​യി​ല്‍, ജോ​യി പ​റ​യ​ന്നി​ലം, സോ​യി ഇ​ട​ശേ​രി എ​ന്നി​വ​രു​ടെ വാ​ഴ, പൈ​നാ​പ്പി​ള്‍, റ​ബ​ര്‍ തു​ട​ങ്ങി​യ കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ച്ചു.

സ്‌​കൂ​ള്‍ കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ യാ​ത്ര​ചെ​യ്യു​ന്ന മേ​ഖ​ല​യി​ലാ​ണ് കാ​ട്ടാ​ന​ക​ള്‍ ഭീ​തി വി​ത​യ്ക്കു​ന്ന​ത്. ഇ​തു​മൂ​ലം വി​ദ്യാ​ര്‍​ഥി​ക​ളും ജോ​ലി​ക്കു​പോ​കു​ന്ന​വ​രും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​മെ​ല്ലാം വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്.

ഒ​രാ​ഴ്ച മു​മ്പും പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ മ​ല​യി​ഞ്ചി മേ​ഖ​ല​യി​ല്‍ നി​ര​വ​ധി ത​വ​ണ കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്. കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി സോ​ളാ​ര്‍ വേ​ലി​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന വ​നം​വ​കു​പ്പി​ന്റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പാ​ഴ് വാ​ക്കാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​നം​വ​കു​പ്പ് സെ​ക്‌​ഷ​ന്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കാ​ട്ടാ​ന​ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും നാ​ട്ടു​കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

എ​ന്നാ​ല്‍, കോ​ട്ട​ക്ക​വ​ല മു​ത​ല്‍ മ​ല​യി​ഞ്ചി വ​രെ​യു​ള്ള മേ​ഖ​ല​യി​ല്‍ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കാ​ന്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​വു​ക​യും ഉ​ട​ന്‍ നി​ര്‍​മാ​ണം തു​ട​ങ്ങു​മെ​ന്നും ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Tags : NattuVishesham.DistricteNews

Recent News

Corehub Up