x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ൾ; ശാ​സ്ത്രീ​യ പ​ഠ​നം വേ​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: July 22, 2026 12:44 AM IST | Updated: July 22, 2026 12:44 AM IST

കോ​ൺ​ഗ്ര​സി​ന്‍റെ ജ​ന​ജാ​ഗ്ര​ത സ​ന്ദേ​ശ​യാ​ത്ര

കൂ​ട​ൽ: പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ശാ​സ്ത്രീ​യ പ​ഠ​നം വേ​ണ​മെ​ന്ന് ഡി​സി​സി അ​ധ്യ​ക്ഷ​ൻ പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ. കോ​ൺ​ഗ്ര​സ് ക​ല​ഞ്ഞൂ​ർ, കൂ​ട​ൽ മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ജ​ന​ജാ​ഗ്ര​ത സ​ന്ദേ​ശ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റോ​ഡു പ​ണി​യി​ലു​ണ്ടാ​യ അ​പാ​ക​ത​യെ കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും റോ​ഡി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത കോ​ൺ​ട്രാ​ക്ട​റു​ടെ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
കൂ​ട​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഡി. ​ഭാ​നു​ദേ​വ​ൻ, മാ​ത്യു ചെ​റി​യാ​ൻ, അ​ബ്ദു​ൾ​ക​ലാം ആ​സാ​ദ്, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നി​ലാ​ൽ, പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, ജോ​ൺ ജോ​ർ​ജ്, മ​നോ​ജ് മ​ഠ​ത്തി​ൽ, ദി​ലീ​പ് അ​തി​രു​ങ്ക​ൽ, അ​നീ​ഷ് ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Accidents Nattuvishesham DistrictNews

Recent News

Corehub Up