തൊടുപുഴ: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. മടക്കത്താനം കോയിക്കര ഡൊമിനിക്കിനെ(50)യാണ് എഴുപത്തഞ്ചുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ ഏഴരയോടെ പൈങ്കുളത്തായിരുന്നു സംഭവം. പ്രതിയെ തടഞ്ഞുവച്ച് നാട്ടുകാര്‍ പോലീസിന് കൈമാറി. പരിക്കേറ്റ വയോധിക ചികിത്സയിലാണ്.
Tags : nattu vishesham Accused arrested