x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്നാ​ട് ബ​സി​നുനേ​രേ ക​ല്ലെ​റി​ഞ്ഞ പ്ര​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 20, 2026 02:50 AM IST | Updated: July 20, 2026 02:50 AM IST

ചാ​ല​ക്കു​ടി: ത​മി​ഴ്നാ​ട് കോ​ർ​പ്പ​റേ​ഷ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് ക​ല്ലെ​റി​ഞ്ഞ് ത​ക​ർ​ത്ത കേ​സി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​ല​ക്കു​ടി മു​ഞ്ഞേ​ലി സ്വ​ദേ​ശി ഗോ​പു​രത്തി​ങ്ക​ൽ അ​ജു​പോ​ൾ (47) ആണ് അ​റ​സ്റ്റി​ലാ​യ​ത്. 2018 ഡി​സം​ബ​ർ 30ന് ​രാ​ത്രി 10.15ഓ​ടെ ചാ​ല​ക്കു​ടി കോ​ട​തി ജം​ഗ്ഷ​നി​ൽവ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ന്‍റെ അ​ടു​ത്തദി​വ​സം ത​ന്നെ പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തിജാ​മ്യം ല​ഭി​ച്ച ഇ​യാ​ൾ കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ൽ ഹാ​ജ​രാ​കാ​തെ ഒ​ളി​വി​ൽപോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ് ഐ ​ജോ​ർ​ജ്, സിപിഒ ​റെ​ജി​ൻ രാ​ജ്, സി പിഒ ​അ​ക്ഷ​യ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : Nattuvishesham District News

Recent News

Corehub Up