വർധിച്ചു വരുന്ന കാട്ടുപന്നി ശല്യത്തിനെതിരെ കർഷകരുടെ പരാതിയെ തുടർന്ന് ഏരുവേശി പഞ്ചായത്തിൽ സ്വീകരിച്ച നടപടിയുടെ ഭാഗമായി വെടിവച്ച് പിടികൂടിയ കാട്ടുപന
ചെമ്പേരി: ഏരുവേശി പഞ്ചായത്ത് പരിധയിലെ കൃഷിയിടങ്ങളിൽ വർധിച്ചുവരുന്ന കാട്ടുപന്നികളുടെ ശല്യത്തിനെതിരെ കർഷകരുടെ നിരന്തരമായ പരാതികൾ പരിഹരിക്കാൻ പന്ത്രണ്ടോളം ഷൂട്ടർമാരുടെ സംഘം വേട്ടയാടൽ ആരംഭിച്ചു.
മലയോരമേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് എം പാനൽ ഷൂട്ടർമാരുടെ സേവനം പഞ്ചായത്ത് തേടിയത്.
കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ, വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ, വിവിധ വാർഡ് അംഗങ്ങളായ എൻ.കെ. ശ്രീനാഥ്, ജോൺസൺ പുലിയുറുമ്പിൽ, ത്രേസ്യ അഗസ്റ്റിൻ, സാലി മാത്യു, ഷീജ ജയിംസ്, പൗളിൽ തോമസ്, മേരി ഫ്രാൻസിസ്, അനീഷ് തോണക്കര, കെ.ഒ. ജനാർദനൻ, ബി. ലത, പഞ്ചായത്ത് സെക്രട്ടറി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കൃഷി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Action against nattuvishesham local news