ആദിവാസി മഹാസഭയുടെ അന്തർദേശീയ ഗോത്ര ദിനാചാരണം സുധീർഷാ പാലോട് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
നെടുമങ്ങാട്: ആദിവാസി മഹാസഭയുടെ നേതൃത്വത്തിൽ അന്തർദേശീയ ഗോത്രദിനം ആചരിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ആർ. ജയദേവൻ പതാക ഉയർത്തി. സാംസ്കാരിക സമ്മേളനം സുധീർഷ പാലോട് എംഎൽഎ ഉദ്ഘാടനം ചെയ്തു. എഎംഎസ് സംസ്ഥാന പ്രസിഡന്റ് മോഹൻ ത്രിവേണി അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ അഡ്വ. ആർ. ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. എഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ശശികുമാർ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ടി. വിക്രമൻ നന്ദിയും പറഞ്ഞു. എംഎൽഎ സുധീർഷായെ ജനസേവാ ശ്രേഷ്ഠപുരസ്കാരം നൽകി ആദരിച്ചു. രജിത ഞാറനീലിക്ക് ജനസേവ ഗൗരവ പുരസ്കാരം സമ്മാനിച്ചു.
അഗസ്ത്യാർകൂടം മുഖ്യപൂജാരി ഭഗവാൻ കാണിയെ എഎംഎസ് വർക്കിംഗ് പ്രസിഡന്റ് എ ശ്രീകുമാറും, കാട്ടിലെക്കുഴി ധർമശാസ്താ കൈകൊട്ടിക്കളി ക്യാപ്റ്റൻ ലയയെ സംസ്ഥാന ട്രഷറർ ആർ. വിജയനും, പാലോട് ചുവടരങ്ങ് കൈകൊട്ടിക്കളി ക്യാപ്റ്റൻ രാഹുലിനെ സംസ്ഥാന വൈസ് പ്രസിഡന്റ് ജി. മധുസൂദനനും ആദരിച്ചു. ഉറിയാക്കോട് ഗൗതം എ. അരുണിന് ആലാപന പ്രതിഭാ പുരസ്കാരവും നൽകി.