മുഹമ്മ: മദർ തെരേസ ഹൈസ്കൂളിലെ എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ മുഹമ്മ ബസ് സ്റ്റാൻഡ് ശുചീകരിച്ചു. കെഎസ്ആർടിസി ബസ് ക്ലീനിംഗ് ഡ്രൈവ് എന്ന പേരിൽ നടത്തിയ പരിപാടി കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഫാ. സനീഷ് മാവേലിൽ സിഎംഐ, എസ്. അർച്ചന, കെ. മിനി വർഗീസ്, എൻ.പി. ബിജു, വി.എസ്. മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Bus stand cleaned