x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേ​ഹ​പൂ​ർ​വം നാ​ലാം​വ​ർ​ഷ​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: August 12, 2026 12:13 AM IST | Updated: August 12, 2026 12:13 AM IST

സ്നേ​ഹ​പൂ​ർ​വം സാ​ന്ത്വ​നസ്പ​ർ​ശം വാ​ർ​ഷി​ക​പ​രി​പാ​ടി

ക​ല്ല​ടി​ക്കോ​ട്: രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണ​വി​ത​ര​ണം തു​ട​രു​ന്ന "സ്നേ​ഹ​പൂ​ർ​വം സാ​ന്ത്വ​ന​സ്പ​ർ​ശം' ജീ​വ​കാ​രു​ണ്യ കൂ​ട്ടാ​യ്മ നാ​ലാം​വ​ർ​ഷ​ത്തി​ലേ​ക്ക്.
വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വ​ർ​ത്ത​ക​രാ​യ കെ.​വി. നൗ​ഷാ​ദ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​ഹ​ണി റോ​സ്, ഓ​മ​ന, ലൈ​ല, ആ​യി​ഷ, പി.​സി. കു​ഞ്ച​പ്പു, രാ​ജ​കു​മാ​ര​ൻ, രാ​ജ​ൻ മ​ണി​ക്ക​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും അ​വ​രോ​ടൊ​പ്പം ക​ഴി​യു​ന്ന കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​ണ് സം​ഘ​ട​ന. ക​ല്ല​ടി​ക്കോ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​ഭാ​ത ചാ​യ​വി​ത​ര​ണ​വും മ​ണ്ണാ​ർ​ക്കാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഉ​ച്ച ക്ഷ​ണ വി​ത​ര​ണ​വു​മാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ.

Tags : Nattuvishesham Districtnews Affectionately

Recent News

Corehub Up