x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ കാ​ര്‍​ഷി​ക ഓ​ട്ടോ​മാ​റ്റി​ക് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണകേ​ന്ദ്രം ഇ​ന്നു​മു​ത​ല്‍


Published: June 22, 2026 04:09 AM IST | Updated: June 22, 2026 04:09 AM IST

തെ​ള്ളി​യൂ​രി​ലെ കാ​ര്‍​ഷി​ക ഓ​ട്ടോ​മാ​റ്റി​ക് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം.

പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​ന്‍ മെ​റ്റീ​രി​യോ​ള​ജി​ക്ക​ല്‍ വ​കു​പ്പും ഐ​സി​എ​ആ​ര്‍ കൃ​ഷി വി​ജ്ഞാ​ന്‍ കേ​ന്ദ്ര​വും കാ​ര്‍​ഡ് പ​ത്ത​നം​തി​ട്ട​യും സം​യു​ക്ത​മാ​യി ജി​ല്ല കൃ​ഷി വി​ജ്ഞാ​ന്‍ കേ​ന്ദ്രം തെ​ള്ളി​യൂ​ര്‍ കാ​മ്പ​സി​ല്‍ സ്ഥാ​പി​ക്കു​ന്ന അ​ത്യാ​ധു​നി​ക കാ​ര്‍​ഷി​ക ഓ​ട്ടോ​മാ​റ്റി​ക് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​ന്നു രാ​വി​ലെ 10 ന് ​ആ​ന്‍റോ ആ​ന്‍റ​ണി എം​പി നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും.

കാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​യു​യാ​ക്കീം മാ​ര്‍ കൂ​റി​ലോ​സ് സ​ഫ​ഗ്ര​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തി​രു​വ​ന​ന്ത​പു​രം കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം സ​യ​ന്‍റി​സ്റ്റും മേ​ധാ​വി​യു​മാ​യ ഡോ. ​നീ​താ കെ. ​ഗോ​പാ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ ശൃം​ഖ​ല ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ മി​ഷ​ന്‍ മോ​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്രം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ങ്ങ​ളു​ടെ കൃ​ത്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ക​ര്‍​ഷ​ക​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യ കാ​ലാ​വ​സ്ഥാ വി​വ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.

മ​ഴ, താ​പ​നി​ല, ആ​പേ​ക്ഷി​ക ആ​ര്‍​ദ്ര​ത, കാ​റ്റി​ന്‍റെ വേ​ഗ​ത​യും ദി​ശ​യും, സൗ​ര​വി​കി​ര​ണം തു​ട​ങ്ങി​യ പ്ര​ധാ​ന കാ​ലാ​വ​സ്ഥാ ഘ​ട​ക​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന ത​ത്സ​മ​യ വി​വ​ര​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ളും കാ​ര്‍​ഷി​ക ഉ​പ​ദേ​ശ​ങ്ങ​ളും ന​ല്‍​കു​ന്ന​തി​നും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന കൃ​ഷി​രീ​തി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി​യും സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റു​മാ​യ ഡോ. സി.പി. ​റോ​ബ​ര്‍​ട്ട് അ​റി​യി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up