x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സൗ​ക​ര്യ​ങ്ങ​ളി​ല്‍ വീ​ര്‍​പ്പു​മു​ട്ടി ആ​ലം​കോ​ട് വി​ല്ലേ​ജ് ഓ​ഫി​സ്

വെബ് ഡെസ്ക്
Published: September 10, 2026 12:25 AM IST | Updated: September 10, 2026 12:25 AM IST

ക​ട​മു​റിയി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫി​സ്

ച​ങ്ങ​രം​കു​ളം: ഭ​ര​ണം മാ​റി​യി​ട്ടും ആ​ലം​കോ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ന് ശാ​പ​മോ​ക്ഷ​മാ​യി​ല്ല.

ച​ങ്ങ​രം​കു​ളം ഹൈ​വെ ജം​ഗ്ഷ​നി​ല്‍ കോ​ടി​ക​ള്‍ വി​ല മ​തി​ക്കു​ന്ന റ​വ​ന്യു ഭൂ​മി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ആ​ലം​കോ​ട് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം ത​ക​ര്‍​ച്ചാ ഭീ​ഷ​ണി​യി​ലാ​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലെ ക​ട​മു​റി​യി​ലേ​ക്ക് താ​ല്‍​കാ​ലി​ക​യാ​യി വി​ല്ലേ​ജ് ഓ​ഫി​സ് മാ​റ്റി​യ​ത്. റ​വ​ന്യൂ​ഭൂ​മി ത​ദ്ദേ​ശ​വ​കു​പ്പി​ന് കൈ​മാ​റി വി​ല്ലേ​ജ് ഓ​ഫി​സി​ന് കെ​ട്ടി​ടം നി​ര്‍​മി​ച്ച് ന​ല്‍​കാ​നു​ള്ള ധാ​ര​ണ ഉ​ണ്ടാ​യെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നി​ട​യി​ല്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വി​ല്ലേ​ജി​ന് സ്വ​ന്തം ഭൂ​മി​യി​ല്‍ ത​ന്നെ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

ടെ​ന്‍​ഡ​റെ​ടു​ത്ത വ്യ​ക്തി മ​രി​ച്ച​തി​നാ​ല്‍ പ്ര​വൃ​ത്തി തു​ട​ങ്ങി​യ​തു​മി​ല്ല. നി​ല​വി​ല്‍ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലെ വാ​ട​ക മു​റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫി​സി​ലേ​ക്ക് എ​ത്താ​ന്‍ ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ഓ​ഫി​സി​ന​ക​ത്ത് കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ് ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​രി​ക്കാ​ന്‍ ക​സേ​ര പോ​ലും ഇ​ടാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം നി​കു​തി അ​ട​ക്കാ​ന്‍ എ​ത്തി​യ പ​ന്താ​വൂ​ര്‍ സ്വ​ദേ​ശി സു​ബൈ​റി​ന്‍റെ കാ​ലി​ന് വി​ല്ലേ​ജ് ഓ​ഫി​സി​ന് അ​ക​ത്തു​ള്ള കു​ഴി​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ​തോ​ടെ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

കാ​ലി​ന് പ​രി​ക്കേ​റ്റ സു​ബൈ​ര്‍ ചി​കി​ത്സ തേ​ടി വി​ശ്ര​മ​ത്തി​ലാ​ണ്. ഇ​ടു​ങ്ങി​യ മു​റി​യി​ല്‍ സു​പ്ര​ധാ​ന ഫ​യ​ലു​ക​ള്‍ പോ​ലും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. അ​തി​നാ​ല്‍ ഓ​ഫി​സ് സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Tags : lack of facilities. NattuVishasham DistrictNews

Recent News

Corehub Up