x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലപ്പുഴ-ബംഗളൂരു ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

വെബ് ഡെസ്ക്
Published: August 12, 2026 11:48 PM IST | Updated: August 12, 2026 11:48 PM IST

ആ​ല​പ്പു​ഴ: ദീർഘകാലമായി മുടങ്ങിക്കിടന്ന കെ​എ​സ്ആ​ർ​ടി​സിയുടെ ബംഗളൂരു ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കുന്നു. ഇതു സംബന്ധിച്ച ഉറപ്പ് ഗതാഗത മന്ത്രി സി.പി. ജോൺ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​ക്ക് ന​ൽ​കി. 16ന് എം​പി സ​ർ​വീ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

മ​ണ്ണു​ത്തി ബൈ​പാ​സ്, പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​ർ, എ​ൽ ആ​ൻ​ഡ് ടി ​ബൈ​പാ​സ് (കോ​യ​മ്പ​ത്തൂ​ർ), സേ​ലം വ​ഴി​യാ​ണ് സ​ർ​വീ​സ്. വൈ​കു​ന്നേ​രം ആ​റി​ന് ആ​ല​പ്പു​ഴ​യി​ൽനി​ന്നു പു​റ​പ്പെ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സ് എ​സി ബ​സ് രാ​ത്രി 7.25ന് ​വൈ​റ്റി​ല​യി​ലും 9.15ന് ​തൃ​ശൂ​ർ മ​ണ്ണു​ത്തി ബൈ​പാ​സ്, രാ​ത്രി 11.05ന് ​പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​ർ, പു​ല​ർ​ച്ചെ 12.10ന് ​കോ​യ​മ്പ​ത്തൂ​ർ എ​ൽ ആ​ൻ​ഡ് ടി ​ബൈ​പാ​സ്, മൂ​ന്നി​ന് സേ​ല​ത്തെ​ത്തി രാ​വി​ലെ 6.25ന് ​ബം​ഗളൂ​രുവി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

തി​രി​കെ സ​ർ​വീ​സ് രാ​ത്രി എ​ട്ടി​ന് ബം​ഗ​ളൂ​രു​വി​ൽനി​ന്നു പു​റ​പ്പെ​ട്ട് രാ​ത്രി 11.25ന് ​സേ​ല​ത്തും പു​ല​ർ​ച്ചെ 2.15ന് ​കോ​യ​മ്പ​ത്തൂ​ർ എ​ൽ ആ​ൻ​ഡ് ടി ​ബൈ​പാ​സി​ലും 3.20ന് ​പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റി​ലും 4.55ന് ​മ​ണ്ണു​ത്തി ബൈ​പാ​സി​ലും 6.35ന് ​വൈ​റ്റി​ല​യി​ലു​മെ​ത്തി രാ​വി​ലെ എ​ട്ടി​ന് ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​ച്ചേ​രും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക.

Tags : Nattuvishesham Districtnews bus service

Recent News

Corehub Up