ആലപ്പുഴ ഉപജില്ലാ സ്കൂള്‍ കലോത്സവം ലിയോ തേര്ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പി.പി. ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു.
ആലപ്പുഴ: ആലപ്പുഴ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞതോടെ വേദികളില്‍ മത്സരങ്ങള്‍ക്കു തുടക്കമായി. പി.പി. ചിത്തരഞ്ജന് എംഎല്‍എ സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.പി. ജീവ അധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.കെ. ശോഭന, നഗരസഭാ പ്രതിപക്ഷ നേതാവ് റീഗോ രാജു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.ആര്. പ്രേം, നഗരസഭാ കൗണ്‍സിലര്‍മാരായ സിമി ഷാഫിഖാന്‍, എ.എസ്. കവിത, ആര്. വിനീത, പി.എസ്.എം. ഹുസൈന്, ബിപിസി സന്ദീപ് ഉണ്ണികൃഷ്ണന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.ജെ. യേശുദാസ്, എച്ച്എം ഫോറം കണ്‍വീനര്‍ വി.വി. ആന്റണി, ഫാ. ഫ്രാന്‍സിസ് കൊടിയനാട്, മാനുവല്‍ ജോസ്, സിസ്റ്റര്‍ ജെട്രൂഡ് മൈക്കിള്‍, സിസ്റ്റര്‍ ഷൈനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ലിയോ തേര്ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് പ്രധാനവേദി. കൂടാതെ നഗരത്തിലെ സെന്റ് ജോസഫ്സ് ഗേള്‍സ് എച്ച്എസ്എസ്, ലജനത്തുല്‍ മുഹമ്മദിയ്യ എച്ച്എസ്എസ്, ഗവ. മുഹമ്മദന്‍സ് ഗേള്‍സ് എച്ച്എസ്എസ് എന്നീ സ്കുളുകളിലെ ഒമ്പതു വേദികളില്‍ 2772 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. ഏഴിന് വൈകിട്ട് ആറിന് സമാപനസമ്മേളനം എച്ച്. സലാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും.
Tags : Kalutsavam nattuvisesham local news