വറ്റിവരണ്ട ഭാരതപ്പുഴ.
ഷൊർണൂർ: ഞാറ്റുവേലകൾ താളം തെറ്റുന്നു, തിരുവാതിര ഞാറ്റുവേലയ്ക്കു നാളെ സമാപനം. പുണർതം ഞാറ്റുവേല ആറിനു തുടങ്ങും.
തിരുവാതിര ഞാറ്റുവേല ഏറെ ശുഷ്കിച്ചാണ് ഇത്തവണ കടന്നു പോകുന്നത്. കാർഷികമേഖലയ്ക്ക് തുണയാകേണ്ട തിരുവാതിര തിരിമുറിയാതെ മഴ നൽകേണ്ടതായിരുന്നു. എന്നാൽ നിഷ്പ്രഭമായാണ് ഇത്തവണ ഈ ഞാറ്റുവേല കടന്നുപോകുന്നത്.
ജലാശയങ്ങളെല്ലാം ശുഷ്കമാണ്. ഭാരതപ്പുഴയുടെ അവസ്ഥ വെള്ളത്തിന്റെ കാര്യത്തിൽ പരമദനീയമാണ്. അവിടവിടെ തളംകെട്ടിക്കിടക്കുന്ന നീർച്ചാലുകൾ മാത്രമാണ് ഭാരതപ്പുഴയിൽ അവശേഷിക്കുന്നത്.
തിരുവാതിര ഞാറ്റുവേലയിൽ ഇരുകരമുട്ടണ്ട ഭാരതപ്പുഴ വെള്ളമില്ലാതെ പച്ചപ്പുകളിൽ മാത്രമൊതുങ്ങി. ഞാറ്റുവേലകൾ താളംതെറ്റുന്ന അവസ്ഥയാണ് ദൃശ്യമാകുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്ന മഴയാണ് ഇതിനൊരു അപവാദം. തിരുവാതിര ഞാറ്റുവേല ഈമാസം ആറിനു പുണർതം ഞാറ്റുവേല ആരംഭിക്കുകയാണ്.
പുണർതം പൂന്തോണിപോലെ എന്നാണ് ചൊല്ല്. അതേസമയം പുണർതം പുകഞ്ഞുകൊണ്ട് എന്നും കാർഷികസംസ്കൃതിയിൽ പഴമൊഴിയുമുണ്ട്.
Tags : Nattuvishesham District news