x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡ്യൂ​ട്ടി ഡോക്ടർ മ​ർ​ദി​ച്ചെന്ന് ആക്ഷേപം

വെബ് ഡെസ്ക്
Published: July 30, 2026 12:32 AM IST | Updated: July 30, 2026 12:32 AM IST

ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പി​നെ വ​ലി​യ​കു​ന്ന് ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡ്യൂ​ട്ടി ഡോ​ക്ട​ർ മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പ​ണം.
ട്യൂ​ഷ​ൻ സെ​ന്‍റ​ർ അ​ധ്യാ​പ​ക​ന്‍റെ ചൂ​ര​ൽ പ്ര​യോ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​മു​റി​ഞ്ഞി​രു​ന്നു. ഈ ​വി​ദ്യാ​ർ​ഥി​നി​യെ ര​ക്ഷി​താ​വ് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ശ്രീ​ജി​ത്തി​നൊ​പ്പം വ​ലി​യ​കു​ന്ന് ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ഡ്യൂ​ട്ടി ഡോ​ക്ട​ർ കാ​ര്യം തി​ര​ക്കു​ക​യും കേ​സെ​ടു​ക്ക​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ക്കു​ന്ന കാ​ര്യം കു​ട്ടി​യോ​ട​ല്ലാ​തെ ര​ക്ഷി​താ​വി​നോ​ടു ചോ​ദി​ച്ചാ​ൽ പോ​രെ​യെ​ന്ന ശ്രീ​ജി​ത്തി​ന്‍റെ ചോ​ദ്യം ഡോ​ക്ട​റെ പ്ര​കോ​പി​ത​നാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

ഇ​തേ തു​ട​ർ​ന്ന് കൗ​ൺ​സി​ല​റോ​ടു പു​റ​ത്തു​പോ​കാ​നാ​വ​ശ്യ​പ്പെ​ട്ട ഡോ​ക്ട​ർ, സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പി​നോ​ടും സ​മാ​ന​രീ​തി​യി​ൽ പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം കൗ​ൺ​സി​ല​ർ ശ്രീ​ജി​ത്ത് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു ഡോ​ക്ട​ർ മൊ​ബൈ​ൽ ത​ട്ടി​ത്തെ​റി​പ്പി​ക്കാ​നും ശ്ര​മം ന​ട​ത്തി. കൗ​ൺ​സി​ല​ർ​ക്കും ഡോ​ക്ട​ർ​ക്കു​മി​ട​യി​ൽ കൈ​യാ​ങ്ക​ളി​യു​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചെ​യ​ർ​മാ​നു മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സൂ​പ്ര​ണ്ട് ഡോ​ക്ട​റെ​ക്കൊ​ണ്ടു ലീ​വെ​ടു​പ്പി​ച്ചു. ചെ​യ​ർ​മാ​ന്‍റെ പ​രാ​തി​യി​ന്മേ​ൽ ഡി​എം​ഒ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

ഈ ​ഡോ​ക്ട​ർ​ക്കെ​തി​രെ നേ​ര​ത്തെ​യും പ​രാ​തി ഉ​ണ്ടാ​യി​ട്ടു​ണ്ട്. ചൂ​ര​ൽ പ്ര​യോ​ഗ​ത്തി​ൽ കു​ട്ടി​യു​ടെ കൈ​യി​ൽ മു​റി​വേ​റ്റ സം​ഭ​വ​ത്തി​ൽ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ ആ​റ്റി​ങ്ങ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags : Nattuvishesham Districtnews Allegation

Recent News

Corehub Up