x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ര്‍ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം 26ന്

വെബ് ഡെസ്ക്
Published: September 22, 2026 01:20 AM IST | Updated: September 22, 2026 01:20 AM IST

ത​ല​വ​ടി​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സെ​ന്‍റ​ർ.

​എ​ട​ത്വ: ആ​ല്‍​ഫാ പാ​ലി​യേ​റ്റീ​വ് കു​ട്ട​നാ​ട് സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 26ന് ​വൈ​കു​ന്നേ​രം നാലിന് ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ര്‍​വ​ഹി​ക്കും.

കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള 26 പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ കു​ട്ട​നാ​ട് സെ​ന്‍റ​ര്‍ 20-ാ മ​ത്തെ കേ​ന്ദ്ര​മാ​ണ്. കെ.​എം. നൂ​ര്‍​ദ്ദീ​ന്‍ സ്ഥാ​പി​ച്ച ഈ ​ട്ര​സ്റ്റ്,വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​വ​ശ​ത​ക​ളും ജീ​വ​ന്‍ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും ഹോം ​കെ​യ​ർ‌, പാ​ലി​യേ​റ്റീ​വ് ഫി​സി​യോ​തെ​റാ​പ്പി, ഡ​യാ​ലി​സി​സ് സേ​വ​നം, ഹോ​സ്പി​സ് കെ​യ​ർ, വീ​ട്ടി​ല്‍ പ​രി​ച​ര​ണം, ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കു​ള്ള പ​രി​ച​ര​ണ കേ​ന്ദ്രം എ​ന്നി​വ ന​ല്‍​കു​ന്നു.

പ​ക്ഷാ​ഘാ​ത​വും അ​തു​പോ​ലെ​യു​ള്ള നാ​ഡീ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​വ​ര്‍​ക്ക് ആ​ല്‍​ഫ സൗ​ജ​ന്യ ഫി​സി​യോ​തെ​റാ​പ്പി​യും ന​ല്‍​കിവ​രു​ന്നു. ദൈ​നം​ദി​നം ഇ​രു​പ​തോ​ളം പേർ ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

2023ല്‍ ​ആ​രം​ഭി​ച്ച കു​ട്ട​നാ​ട് സെ​ന്‍റ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ ത​ല​വ​ടി, നി​ര​ണം, നെ​ടു​മ്പ്രം, മു​ട്ടാ​ർ, എ​ട​ത്വ, ച​മ്പ​ക്കു​ളം, ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 560 പേ​ര്‍​ക്ക് സേ​വ​നം ന​ല്‍​കു​ന്നു. കേ​ന്ദ്ര​ത്തി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് പ​ട്ട​രു​മ​ഠ​ത്തി​ല്‍ പ​രേ​ത​നാ​യ പി.​വി.​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ വ​സ​തി​യി​ലാ​ണ് ഈ ​കേ​ന്ദ്രം ആ​ദ്യം ആ​രം​ഭി​ച്ച​ത്.

പ​ത്മ​ശ്രീ ഡോ. ​എ​സ്. ശ​ങ്ക​റി​ന്‍റെ ഹാ​ബി​റ്റാ​റ്റ് ടെ​ക്നോ​ള​ജി ഗ്രൂ​പ്പാ​ണ് ഈ ​കെ​ട്ടി​ടം രൂ​പ​ക​ല്‍​പന ചെ​യ്ത് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഡി​മെ​ന്‍​ഷ്യ ബാ​ധി​ത​ര്‍​ക്കാ​യി വി​ശ്ര​മ പ​രി​ച​ര​ണം, ഹോ​സ്പി​സ് അ​ല്ലെ​ങ്കി​ല്‍ പ​രി​ച​ര​ണകേ​ന്ദ്രം, മ​റ്റ് പ​രി​ച​ര​ണം അ​ല്ലെ​ങ്കി​ല്‍ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​ത് കൂ​ടു​ത​ല്‍ വി​ക​സി​പ്പി​ക്കാ​ന്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​രി​ക്കു​ന്നു.

പു​ന​ര​ധി​വാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി, പക്ഷാഘാത ബാ​ധി​ത​രു​ടെ ഒ​രു സ്വ​യം​സ​ഹാ​യ സം​ഘം സെ​ന്‍റ​ര്‍ ന​ട​ത്തു​ന്നു. ചി​കി​ത്സാ പ്ര​വ​ര്‍​ത്ത​ന​മാ​യി അ​വ​ര്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും കൈ​കൊ​ണ്ട് നി​ര്‍​മി​ച്ച​തു​മാ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക​യും പക്ഷാഘാതം മൂ​ല​മു​ണ്ടാ​കു​ന്ന ശാ​രീ​രി​ക വൈ​ക​ല്യം മൂ​ലം ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ന​ഷ്ട​പ്പെ​ട്ട ആ​ളു​ക​ളെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ല്‍ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ന് സ​മീ​പം 2600 ച​തു​ര​ശ്ര അ​ടി വിസ്തീർണമുള്ള പു​തി​യ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സെ​ന്‍റ​ര്‍ കെ​ട്ടി​ട​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ മു​റി, ന​ഴ്സ​സ് സ്റ്റേ​ഷ​ൻ, ടെ​ലി​ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ മു​റി, ഓ​ഫി​സ്, വി​ശാ​ല​മാ​യ ഫി​സി​യോ​തെ​റാ​പ്പി ഹാ​ള്‍ എ​ന്നി​വ​യു​ണ്ട്.
പ​ക​ല്‍സ​മ​യ പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള ആ​ളു​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി​ഒ​രു വി​ശ്ര​മ പ​രി​ച​ര​ണകേ​ന്ദ്രം, ഹോ​സ്പി​സ് സ്ഥാ​പി​ക്കു​ന്ന​തി​ന് ഒ​ന്നോ ര​ണ്ടോ നി​ല​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് കെ​ട്ടി​ടം രൂ​പ​ക​ല്‍​പന ചെ​യ്ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഡോ​ക്ട​ര്‍, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്, ന​ഴ്സ്, ഡ്രൈ​വ​ർ, ഓ​ഫീ​സ് സ്റ്റാ​ഫ് ഉ​ള്‍​പെ​ടെ 11 ജീ​വ​ന​ക്കാ​ര്‍ ഈ ​സെ​ന്‍റ​റി​ല്‍ ജോ​ലി ചെ​യ്യു​ന്നു.

ച​ന്ദ്ര​മോ​ഹ​ന്‍ നാ​യ​ര്‍ ( പ്ര​സി​ഡ​ന്‍റ്), ബി​നു ഐ​സ​ക് രാ​ജു, അ​നി​ല്‍ വെ​റ്റി​ല​ക്ക​ണ്ടം (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), എം. ​ജി. കൊ​ച്ചു​മോ​ന്‍ (സെ​ക്ര​ട്ട​റി), അ​ഭി​ലാ​ഷ് മു​ട്ടാ​ര്‍ (ജോ. ​സെ​ക്ര​ട്ട​റി), ബെ​റ്റി സു​നി​ല്‍ (ട്ര​ഷ​റ​ർ), നി​ര്‍​മല ച​ന്ദ്ര​മോ​ഹ​ന്‍ (കോ​-ഓർ‍​ഡി​നേ​റ്റ​ർ), സൂ​സ​മ്മ കു​രു​വി​ള (സ്റ്റാ​ഫ് കോ​ര്‍​ഡി​നേ​റ്റ​ർ) എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ഭ​ര​ണസ​മി​തി​യാ​ണ് ത​ല​വ​ടി ആ​ല്‍​ഫാ പാ​ലി​യേ​റ്റി​വ് കു​ട്ട​നാ​ട് ലി​ങ്ക് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up