x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

വെബ് ഡെസ്ക്
Published: September 27, 2026 01:33 AM IST | Updated: September 27, 2026 01:33 AM IST

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം പ​ഞ്ചാ​യ​ത്ത് അം​ഗം മ​റി​യാ​മ്മ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ളി​ലെ 1974 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ‘ഹൃ​ദ​യ സം​ഗ​മം 2026' വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗം മ​റി​യാ​മ്മ ബാ​ബു സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗു​രു​വ​ന്ദ​നം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മു​ൻ അ​ധ്യാ​പ​ക​രാ​യ ജോ​സ് സ​ഖ​റി​യാ​സ്, ടി.​ജെ. ജെ​യിം​സ്, കെ.​എം. എ​മ്മാ​നു​വ​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. അ​ധ്യാ​പ​ക​ർ സം​ഗ​മ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കി. വി​വാ​ഹ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വ​ൽ​സ​മ്മ–​വ​ർ​ക്കി ദ​മ്പ​തി​ക​ളെ​യും സി.​സി. ശാ​ന്ത, ഇ.​ഡി. സെ​ലി​ൻ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ക​ൺ​വീ​ന​ർ ജോ​ർ​ജ് ജോ​സ​ഫ്, എ​ൻ. ഭാ​സ്ക​ര​ൻ, സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്, ഗ്രേ​സി ഏ​ബ്രാ​ഹം, കെ.​സി. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ട്ര​ഷ​റ​ർ ടി.​ജെ. സ​ണ്ണി, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു ഏ​ബ്രാ​ഹം, കെ.​ആ​ർ. ശി​വ​ദാ​സ​ൻ, ജോ​സ് മാ​ത്യു, ടി.​ജെ. ടോ​മി, സി​സ്റ്റ​ർ പി.​വി. കൊ​ച്ചു​ത്രേ​സ്യ, അ​ന്ന ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Alumni Meet

Recent News

Corehub Up