x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ-​മൂ​ന്നാ​ര്‍ റോ​ഡ് വി​ക​സ​നം അ​ലൈ​ൻ​മെ​ന്‍റ് അ​ശാ​സ്ത്രീ​യ​മെ​ന്ന്; ക​ര്‍​മ സ​മി​തി രൂ​പീ​ക​രി​ച്ചു


Published: June 24, 2026 06:23 AM IST | Updated: June 24, 2026 06:23 AM IST

കോ​ത​മം​ഗ​ലം: നി​ല​വി​ലെ ആ​ലു​വ-​മൂ​ന്നാ​ര്‍ റോ​ഡ് ആ​ലു​വ മു​ത​ല്‍ കോ​ത​മം​ഗ​ലം വ​രെ നാ​ലു​വ​രി​പ്പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ലൈ​ൻ​മെ​ന്‍റ് അ​ശാ​സ്ത്രീ​യ​വും അ​പ്രാ​യോ​ഗി​ക​വു​മെ​ന്ന വാ​ദ​വു​മാ​യി ഒ​രു വി​ഭാ​ഗം പ​ദ്ധ​തി ബാ​ധി​ത​ര്‍ രം​ഗ​ത്ത്. പ്ര​തി​ഷേ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച് ക​ര്‍​മ സ​മി​തി രൂ​പീ​ക​രി​ച്ചു.

സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തി​യ​തും കൃ​ത്യ​മാ​യി​ട്ട​ല്ലെ​ന്നും യോ​ഗം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു. അ​ലൈ​ൻ​മെ​ന്‍റി​ല്‍ മാ​റ്റം വ​രു​ത്തു​ക​യും ഭൂ​മി​യും വീ​ടും ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​വും മ​റ്റ് വ​സ്തു​വ​ക​ക​ളും ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ഉ​ള്‍​പ്പ​ടെ പൂ​ര്‍​ത്തീ​ക​രി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ഘ​ട്ട​ത്തി​ലേ​ക്ക് ന​ട​പ​ടി നീ​ങ്ങു​മ്പോ​ഴാ​ണ് ഒ​രു വി​ഭാ​ഗം എ​തി​ര്‍​പ്പ് ശ​ക്ത​മാ​കു​ന്ന​ത്.

അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം റോ​ഡ് നി​ര്‍​മി​ച്ചാ​ല്‍ ഒ​ട്ടേ​റെ വീ​ടു​ക​ളും ക​ട​ക​ളും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്ക​ണം. നൂ​റേ​ക്ക​റി​ല​ധി​കം പേ​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്.

നെ​ല്ലി​ക്കു​ഴി ഉ​ള്‍​പ്പ​ടെ​യു​ള്ള ടൗ​ണു​ക​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ​ല​തും ഇ​ല്ലാ​താ​കും. ഇ​ക്കാ​ര​ണ​ത്താ​ലു​ള്ള പ്ര​ത്യാ​ഘാ​തം ഉ​ന്ന​യി​ച്ചാ​ണ് പ​ദ്ധ​തി ബാ​ധി​ത​ര്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് തി​രി​യാ​ന്‍ തീ​ര​മാ​നി​ച്ചി​ട്ടു​ള്ള​ത്. തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ക​ര്‍​മ​സ​മി​തി​ക്ക് രൂ​പം ന​ല്‍​കി. ഭാ​ര​വാ​ഹി​ക​ളാ​യി ടി.​ജെ. ജോ​ര്‍​ജ് - ചെ​യ​ര്‍​മാ​ൻ, റി​സ്വാ​ന്‍ കോ​യ - സെ​ക്ര​ട്ട​റി, അ​ഡ്വ. ജോ​സ് വ​ര്‍​ഗീ​സ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : nattu vishesham Aluva-Munnar Road Alignment

Recent News

Corehub Up