x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റാ​ട്ടു​പു​ഴ​യി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചു


Published: May 6, 2026 11:44 PM IST | Updated: May 6, 2026 11:44 PM IST

ഹരി​പ്പാ​ട്:​ ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ 40 വ​യ​സുള്ള യു​വ​തി​ക്ക് അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട​രവ​ർ​ഷം മു​മ്പ് അ​ര​യ്ക്കു​താ​ഴെ ത​ള​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​വ​ർ. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ആ​റു​മാ​സം കൂ​ടു​മ്പോ​ൾ എ​ടു​ക്കേ​ണ്ട ഇ​ഞ്ച​ക്ഷ​നാ​യി ഏ​പ്രി​ൽ 16നാ​ണ് ഇ​വ​ർ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടിന് ഡി​സ്ചാ​ർ​ജാ യി വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ അ​മീ​ബ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രെ വീ​ണ്ടും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​ല​വി​ൽ രോ​ഗി​ക്ക് അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​ര​ത്തി​ന്‍റെ പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നും അ​വ​ർ അ​പ​ക​ടാ​വ​സ്ഥ​യി​ല​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ര​ണ്ടാ​ഴ്ച​ത്തെ തു​ട​ർ​ച്ച​യാ​യ ചി​കി​ത്സ​യാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ മ​ലി​ന​മാ​യ ജ​ലാ​ശ​യ​ങ്ങ​ളി​ൽ മു​ങ്ങി കു​ളി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ഈ ​രോ​ഗം ബാ​ധി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, താ​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ മു​ങ്ങി​ക്കു​ളി​ച്ച​താ​യി ഓ​ർ​മ​യി​ല്ലെ​ന്ന് രോ​ഗി വ്യ​ക്ത​മാ​ക്കു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ കു​ഴ​പ്പി​ക്കു​ന്നു​ണ്ട്. മാ​സ​ങ്ങ​ളാ​യി കി​ട​പ്പു​രോ​ഗി​യാ​യി​രു​ന്ന ഇ​വ​ർ​ക്ക് എ​ങ്ങ​നെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​തെ​ന്ന കാ​ര്യ​ത്തി​ൽ ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​വ​രി​ക​യാ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​താനി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെയും പ​ഞ്ചാ​യ​ത്തി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് വ​ഴി​യും നോ​ട്ടീ​സു​ക​ൾ വ​ഴി​യും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ബോ​ധ​വ​ത്കര​ണം ന​ൽ​കു​ന്നു​ണ്ട്.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ആ​ശാ വ​ർ​ക്ക​ർ​മാ​രും വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ കൈ​മാ​റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ ജ​ല​സ്രോ​ത​സു​ക​ളി​ൽനി​ന്നു​ള്ള സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള സം​വി​ധാ​ന​ങ്ങ​ളി​ൽ ഇ​ന്ന് സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Arattupuzha nattuvishesham local news

Recent News

Corehub Up