x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​വം മേ​ൽ​പ്പാ​ലം എ​ൻ​ഐ​ടി സം​ഘം പ​രി​ശോ​ധി​ച്ചു


Published: July 4, 2026 04:46 AM IST | Updated: July 4, 2026 04:46 AM IST

എ​ൻ​ഐ​ടി സം​ഘം താ​വം പാ​ല​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. എം. ​വി​ജി​ൻ എം​എ​ൽ​എ സ​മീ​പം.

ക​ണ്ണൂ​ർ: അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യും വീ​ണ്ടും കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന താ​വം മേ​ൽ​പ്പാ​ല​ത്തി​ൽ എ​ൻ​ഐ​ടി​യു​ടെ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. എം. ​വി​ജി​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് സം​ഘം എ​ത്തി​യ​ത്. സം​ഘം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. 2018 ൽ ​സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ നി​ർ​മ​ണ​ത്തി​ലു​ള്ള അ​പാ​ക​ത കാ​ര​ണം പ​ല ഘ​ട്ട​ങ്ങ​ളി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും വീ​ണ്ടും കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യാ​ണ്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ലം പൊ​ളി​ച്ച് എ​ക്സ്പാ​ൻ​ഷ​ൻ ജോ​യി​ന്‍റും തു​രു​മ്പി​ച്ച ക​മ്പി​ക​ൾ മാ​റ്റി​യും മൈ​ക്രോ കോ​ൺ​ക്രീ​റ്റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, മ​ഴ ആ​രം​ഭി​ച്ച​തോ​ടെ മേ​ൽ​പ്പാ​ല​ത്തി​ൽ വീ​ണ്ടും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു.
എം. ​വി​ജി​ൻ എം​എ​ൽ​എ, എ​ൻ​ഐ​ടി​യി​ൽ നി​ന്നു​ള്ള ഡോ. ​കെ. ജ​യ​ച​ന്ദ്ര​ൻ, ഡോ. ​പി.​ജെ. ച​ന്ദ്രു, ഡോ. ​കോ​ഡ​ൽ രാ​ജ് ചെ​റു​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ, അം​ഗ​ങ്ങ​ളാ​യ കെ. ​ഹ​രി​ദാ​സ​ൻ, വി.​പി. സ​ലാം, കെ​എ​സ്ടി​പി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഒ. ​സു​നി​ത, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​ന​യ​ർ ടി. ​ര​മ്യ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham District news

Recent News

Corehub Up