x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച​ലി​ല്‍ തെ​രു​വുനാ​യ ശല്യം രൂക്ഷം

വെബ് ഡെസ്ക്
Published: July 29, 2026 12:33 AM IST | Updated: July 29, 2026 12:33 AM IST

പ്രതീകാത്മക ചിത്രം

അ​ഞ്ച​ല്‍: തെ​രു​വുനാ​യ ശ​ല്യ​ത്തി​ല്‍ വ​ല​ഞ്ഞ് അ​ഞ്ച​ല്‍ നി​വാ​സി​ക​ള്‍. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ജ​ന​പ്ര​തി​നി​ധി പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള നി​ര​വ​ധി​പേ​ര്‍​ക്ക് തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. പി​ന്നാലെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ട​ത്തി​ണ്ണ​യി​ല്‍ കി​ട​ന്നു​റ​ങ്ങി​യ നി​ര​വ​ധി​പേ​ര്‍​ക്കും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​വ​രി​ല്‍ പ​ല​രും പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ഇ​തി​ല്‍ ഒ​രാ​ളെ ക​ണ്ടെ​ത്തി പൊ​തു​പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ഞ്ച​ല്‍ ടൗ​ണി​ല്‍ ക​ട​ത്തിണ്ണ​യി​ല്‍ കി​ട​ന്നു​റ​ങ്ങി​യ നാ​ലു പേ​രെ​യാ​ണ് തെ​രു​വു​നാ​യ ക​ടി​ച്ച​ത്.

അ​ഞ്ച​ല്‍ ടൗ​ണി​ല്‍ തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​രും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​നി​യും തെ​രു​വുനാ​യ​ക​ളെ പിടികൂടാന്‍ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെങ്കി​ല്‍ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധം സം​ഘ​ടി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Tags : NattuVishasham DistrictNews

Recent News

Corehub Up