x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വകാര്യ പുരയിടത്തിൽനിന്നു പെ​രു​മ്പാ​മ്പി​നെ പിടികൂടി

വെബ് ഡെസ്ക്
Published: July 29, 2026 01:12 AM IST | Updated: July 29, 2026 01:12 AM IST

പു​ര​യി​ട​ത്തി​ൽ​നി​ന്നു പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടു​ന്നു.

നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് ഗ​വ. ആ​ശു​പ​ത്രി​ക്ക് എ​തി​ർ വ​ശ​ത്തെ പു​ര​യി​ട​ത്തി​ൽ​നി​ന്നു പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പു​ര​യി​ടം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണു പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ റോ​ഷ്നി സ്ഥ​ല​ത്തെ​ത്തി പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. പെ​രു​ന്പാ​ന്പി​നു 40 കി​ലോ​യോ​ളം തൂ​ക്ക​വും 13 അ​ടി​യോ​ളം നീ​ള​വു​മു​ണ്ട്. ഇ​തി​നു​മു​ന്പു ര​ണ്ടു ത​വ​ണ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​ര​മ​ന​യാ​റ്റി​ലേ​ക്കു ര​ക്ഷ​പ്പെ​ട്ട പാ​മ്പി​നെ​യാ​ണ് ഇ​പ്പോ​ൾ പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പാ​മ്പി​നെ ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ടു​മെ​ന്നു ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

Tags : Python captured NattuVishasham DistrictNews

Recent News

Corehub Up