കെ. ബിനിമോൻ എംഎൽഎ തുടക്കം കുറിച്ചപ്പോൾ.
വെള്ളൂർ: വൻ കുഴികൾ രൂപപ്പെട്ട് തകർന്ന കലയത്തുംകുന്ന് - ഇറുമ്പയം -പൂവത്തും ചുവട് റോഡിലെ കഴികളടച്ച് സഞ്ചാരയോഗ്യമാക്കി ഐഎൻടിയുസി വെള്ളൂർ മണ്ഡലം കമ്മിറ്റി. കുഴികളിൽ പാറപ്പൊടി നിറച്ച് കെ. ബിനിമോൻ എംഎൽഎ റോഡ് സഞ്ചാരയോഗ്യമാക്കുന്ന പണികൾക്ക് തുടക്കംകുറിച്ചു. റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമാണം പാതിവഴിയിൽ നിലച്ചിരുന്നു.
മഴക്കാലമായതോടെ തകർന്ന റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടങ്ങളും പതിവായി. യാത്ര ദുരിതപൂർണമായതോടെ ഐഎൻടിയുസി വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിഎസ്ബി മിശ്രിതവും മടമക്കും ഉപയോഗിച്ച് റോഡിലെ കുഴികൾ അടയ്ക്കുകയായിരുന്നു. ഐഎൻടിയുസി വെള്ളൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.ജി. ബിനു, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഷിബു, ഡിസിസി ജനറൽ സെക്രട്ടറി പി.വി. പ്രസാദ്, എം.ആർ.ഷാജി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിൽ, പി.വി. സുരേന്ദ്രൻ, ജയേഷ് മാമ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ എം.വി. റോയ്, ജോഷ്മി ജോൺ, സജി സദാനന്ദൻ, ഇ.വി. ജോർജ് എന്നിവർ നേതൃത്വം നൽകി.