ബിജു
കോതമംഗലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു . പിണ്ടിമന വെറ്റിലപാറ രാജീവ് ഗാന്ധി ദശലക്ഷം നഗറിൽ ചിറമേൽ വീട്ടിൽ ബിജു (52)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പ്രതിയുടെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്.
23 ന് രാത്രി എട്ടോടെയായിരുന്നു. ഇയാളുടെ ഭാര്യ സിമി (47)യെ ആണ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനിടെ അടുക്കളയിൽ വച്ച് ആയുധം കൊണ്ട് ഭാര്യയെ കഴുത്തിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.