പ്രതീകാത്മക ചിത്രം
വൈപ്പിൻ : ഹാഷിഷ് ഓയിലുമായി യുവാവ് പോലീസ് പിടിയിൽ. തെക്കൻ മാലിപ്പുറം പുത്തൻവീട്ടിൽ റിൻഷാദ് (25) ആണ് അറസ്റ്റിലായത്. ഞാറക്കൽ പോലീസിന്റെ പട്രോളിംഗിനിടെ തിങ്കളാഴ്ച രാത്രി 10ഒാടെ തെക്കൻമാലിപ്പുറത്തു വച്ച് പോലീസ് ജീപ്പ് കണ്ടതിനെത്തുടർന്ന് ഓടി മാറിയ ഇയാളെ പിടികൂടി ചോദ്യം ചെയുകയും ദേഹ പരിശോധന നടത്തുകയും ചെയ്തതോടെയാണ് എട്ട് ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ട് ജാമ്യത്തിൽ വിട്ടയച്ചു.