അങ്കമാലി എയർസിറ്റി ലയൺസ് ക്ലബിന്റെ ചാർട്ടർ ദിനാഘോഷം ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻകുമാർ ഉദ്ഘാടനം നിർവഹിക്കുന്നു. ക്ലബ് പ്രസിഡന്റ് നിഷി ജേക്കബ്, വി.ജെ
അങ്കമാലി: ലയൺസ് ക്ലബ് ഓഫ് അങ്കമാലി എയർസിറ്റി ചാർട്ടർ ഡേ ആഘോഷിച്ചു. മുഖ്യാതിഥി ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻകുമാർ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ക്ലബ് പ്രസിഡന്റ് നിഷി ജേക്കബ് അധ്യക്ഷത വഹിച്ചു.
ഈ വർഷം മൂന്ന് വീടുകളുടെ നിർമാണം ആരംഭിക്കാൻ സാധിച്ചതും മറ്റ് നിരവധി സാമൂഹിക സേവന പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞതും ക്ലബിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിസ്ട്രിക്ട് ലീഡർമാരായ വി.ജെ. ഇന്ദുലാൽ , സുമിത്ത് രവി, ക്ലബ് സെക്രട്ടറി സി.വി. മാർട്ടിൻ , സണ്ണി വർഗീസ് തുടങ്ങിയവരും സംബന്ധിച്ചു. ക്ലബ്ബിന്റെ വരും വർഷത്തെ കർമ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകളും നടന്നു.