x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ള​ത്ത് മൃ​ഗ​പ​രി​പാ​ല​നം താ​ളം തെ​റ്റു​ന്നു


Published: July 4, 2026 05:09 AM IST | Updated: July 4, 2026 05:09 AM IST

എ​ടൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റ​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ മൃ​ഗാ​ശു​പ​ത്രി.

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ടൂ​രി​ലെ പ​ഞ്ചാ​യ​ത്ത് മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ മെ​ഡി​ക്ക​ൽ ലീ​വി​ൽ പ്ര​വേ​ശി​ച്ച​ത് ക്ഷീ​ര​ക​ർ​ഷ​ക​രു​ൾ​പ്പ​ടെ​യു​ള്ള​വ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ഡോ​ക്ട​ർ ര​ണ്ടു​മാ​സ​ത്തെ മെ​ഡി​ക്ക​ൽ ലീ​വി​ലാ​ണ് പോ​യ​ത്.
ഇ​തോ​ടെ ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യ​ട​ക്കം ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്ത് മൃ​ഗാ​ശു​പ​ത്രി​യി​ൽ മു​ഴു​വ​ൻ സ​മ​യ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

ആ​ഴ്ച്ച​യി​ൽ ര​ണ്ടു​ദി​വ​സം ഇ​രി​ട്ടി​യി​ൽ നി​ന്ന് ഡോ​ക്ട​ർ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും, ആ​റ​ളം പോ​ലു​ള്ള മേ​ഖ​ല​യി​ൽ ഇ​ത് പ്ര​യോ​ഗി​ക​മ​ല്ല. ര​ണ്ടു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ആ​വ​ശ്യ​മാ​യ സ്ഥ​ല​ത്ത് ഇ​പ്പോ​ൾ ആ​ഴ്ച്ച​യി​ൽ ര​ണ്ടു​ദി​വ​സം മാ​ത്ര​മാ​ണ് ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്ന​ത്. പ്ര​തി​ദി​നം നി​ര​വ​ധി ക​ർ​ഷ​ക​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​റെ കാ​ണാ​തെ മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

പ​ശു​ക്ക​ൾ​ക്ക​ട​ക്കം ചി​കി​ത്സ ല​ഭ്യ​മാ​കാ​ത്ത​ത് പാ​ൽ ഉ​ത്പാ​ദ​ന​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. ക​ന്നു​കാ​ലി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വ​ള​ർ​ത്തു​ജീ​വി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ അ​ടു​ത്തെ​ത്താ​ൻ വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

 

ബ്ലോ​ക്ക് ഏ​ഴി​ൽ മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ടം കാ​ടു​ക​യ​റി
ന​ശി​ക്കു​ന്നു

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ പ​ശു, ആ​ട്, കോ​ഴി എ​ന്നി​വ​യെ വ​ള​ർ​ത്തി വ​രു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ മു​ഴു​വ​ൻ സ​മ​യ സേ​വ​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മൃ​ഗാ​ശു​പ​ത്രി വി​ഭാ​വ​നം ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​വും നി​ർ​മി​ച്ചു.​ എ​ന്നാ​ൽ, മൃ​ഗാ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ ന​ട​പ​ടി​ക​ൾ നി​ല​ച്ച​തോ​ടെ ആ​ശു​പ​ത്രി​ക്കാ​യി പ​ണി​ത കെ​ട്ടി​ടം കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്.

മേ​ഖ​ല​യി​ൽ സൈ​റ്റ് മാ​നേ​ജ​ർ ഇ​ല്ലാ​ത്ത​തും ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ആ​റ​ള​ത്ത് മൃ​ഗാ​ശു​പ​ത്ര​യി​ൽ ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​ത് ഉ​ൾ​പ്പെ​ടെ ആ​റ​ള​ത്തെ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന അ​ഭി​പ്രാ​യം ശ​ക്ത​മാ​ണ്.

 

 

 

 

 

 

 

Tags : Nattuvishesham District news

Recent News

Corehub Up