തിരൂർക്കാട് എഎം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ലഹരിവിരുദ്ധ സമ്മേളനം അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ഉദ്ഘാടനം ചെയ്യുന്നു.
തിരൂർക്കാട്: വിദ്യാർഥികളെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിക്കുന്ന എൻഎസ്എസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ലഹരിവിരുദ്ധ സന്ദേശയാത്രയും തിരൂർക്കാട് എഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി. വിദ്യാർഥികളോടൊപ്പം രക്ഷികർതൃ, മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികളും നാട്ടുകാരും പങ്കാളികളായി.
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം കെ. ഉഷ പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ലഹരി വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ജെആർസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, തിലകം തിരൂർക്കാട് എന്നിവ പങ്കെടുത്തു.
എൻഎസ്എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ് ബത്തേരി വിദ്യാർഥികൾക്ക് തൂഫാൻ കമാൻഡോ ബാഡ്ജ് അണിയിച്ചു. ഉസ്മാൻ താമരത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗം കെ. ഷാഹിൽ, പിടിഎ പ്രസിഡന്റ് റഫീഖ് കുറ്റീരി, മാനേജർ കെ. യൂസഫലി, ഹെഡ്മാസ്റ്റർ ഇ.കെ. അബ്ദുൾമജീദ്, എസ്എംസി ചെയർമാൻ എ.കെ. സുബൈർ, പിടിഎ വൈസ് പ്രസിഡന്റ് അഹമ്മദ് മുഹിയദീൻ, എംടിഎ പ്രസിഡന്റ് രജിത, മാനേജ്മെന്റ് സെക്രട്ടറി സി.എച്ച്.അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.