തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷവും കുടുംബ സംഗമവും
തലയാഴം: തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ടി. ബൈജു അധ്യക്ഷത വഹിച്ചു. യോഗത്തിൽ സൊസൈറ്റി അംഗങ്ങളായ എം.എസ്. ഷിബു, എം.കെ. വിനോദ്, എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ എംഎൽഎ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഹൈമി ബോബി, തലയാഴം പഞ്ചായത്ത് അംഗങ്ങളായ വിവേക് പ്ലാത്താനത്ത്, ഇ.വി. അജയകുമാർ, അധ്യാപകൻ ടോമി കളരിക്കൽ, സെക്രട്ടറി എ.എസ്. ദീപേഷ്, ട്രഷറർ കെ.യു. വിനോദ് എന്നിവർ പ്രസംഗിച്ചു.