x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ക്കു​ണ്ടി​ൽ വീ​ണ്ടും അ​പ​ക​ടം; കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു


Published: May 26, 2026 07:33 AM IST | Updated: May 26, 2026 07:33 AM IST

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി - കൂ​ട​ര​ഞ്ഞി റോ​ഡി​ൽ ക​ക്കു​ണ്ട് ഭാ​ഗ​ത്ത് കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടാ​ണ് അ​പ​ക​ടം. തി​രു​വ​മ്പാ​ടി​യി​ൽ നി​ന്ന് കൂ​ട​ര​ഞ്ഞി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ക്കാ​ടം​പൊ​യി​ൽ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് യാ​ത്ര​ക്കാ​രി​ൽ ഒ​രു സ്ത്രീ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മ​റ്റ് യാ​ത്ര​ക്കാ​രുടെ പ​രി​ക്ക് ഗുരുതരമല്ല. അ​പ​ക​ടം ക​ണ്ട നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി പ​രിക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
റോ​ഡി​നോ​ട് ചേ​ർ​ന്നു​ത​ന്നെ​യാ​ണ് തോ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന ഭാ​ഗ​ത്ത് മ​തി​യാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളോ സം​ര​ക്ഷ​ണ​ഭി​ത്തി​യോ ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ന്‍റെ വ​ക്കു​ക​ൾ വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​യാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.ഇ​തേ സ്ഥ​ല​ത്ത് മു​മ്പും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ര​ണ്ട് വ​ർ​ഷം മു​ൻ​പ് ഒ​രു ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​വും ഒ​രു കാ​ർ തോ​ട്ടി​ൽ പ​തി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു.

 

Tags : nattu vishesham Another acciden Kakkund

Recent News

Corehub Up