റാണിപുരം എസ്റ്റേറ്റ് വളവിൽ ഇന്നലെ അപകടത്തിൽപ്പെട്ട കാർ.
പനത്തടി: പനത്തടി - റാണിപുരം റോഡിലെ എസ്റ്റേറ്റ് വളവിൽ വീണ്ടും അപകടം. റാണിപുരത്തുനിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ ഓവുചാലിലേക്ക് മറിയുകയായിരുന്നു. കാഞ്ഞങ്ങാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.