തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവല്ലം പോലീസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ പ്രതിജ്ഞയ
തിരുവനന്തപുരം: കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവല്ലം പോലീസ് തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവല്ലം എച്ച്എസ്ഒ വി. ബിജു ഉദ്ഘാടനം ചെയ്തു. എസ്സിപിഒ പ്രവീണ്‍ പദ്മനാഭൻ ബോധവത്കരണ ക്ലാസെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ സിഎംഐ സ്വാഗതവും ബർസാർ ഫാ. അജിത് കിഴക്കേമാലിൽ സിഎംഐ നന്ദിയും പറഞ്ഞു. ആയിരത്തോളം വിദ്യാർഥികളും അധ്യാപകരും ക്ലാസിൽ പങ്കെടുത്തു. ലഹരിമുക്ത ജീവിതം നയിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു സംവാദാത്മകമായ സെഷൻ.
Tags : Local News Nattuvishesham Thiruvananthapuram