x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വാ​റി​വി​രു​ദ്ധ​സ​മി​തി രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: July 20, 2026 02:34 AM IST | Updated: July 20, 2026 02:34 AM IST

നീ​തി​പു​ര​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക്വാ​റി​ക​ൾ തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ നീ​തി​പു​രം പ​ള്ളി ഹാ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം.

മം​ഗ​ലം​ഡാം: നീ​തി​പു​ര​ത്തും ആ​ലാം​പ​രു​ത​യി​ലും വി​ആ​ർ​ടി​യി​ലും ക​രി​ങ്ക​ൽ​ക്വാ​റി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് നാ​ട്ടു​കാ​ർ. മ​ല​യോ​ര​ക​ർ​ഷ​ക ക്വാ​റി​വി​രു​ദ്ധ​സ​മി​തി രൂ​പീ​ക​രി​ച്ച് ഇ​ന്ന​ലെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും യോ​ഗ​വും ന​ട​ത്തി.
നീ​തി​പു​രം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ഹാ​ളി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ.

വി​കാ​രി ഫാ. ​ബി​ജു കു​മ്മ​ങ്കോ​ട്ടി​ൽ, കാ​ക്ക​ഞ്ചേ​രി മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് പാ​ത്രി​യാ​ർ​ക്ക സെ​ന്‍റ​ർ വി​കാ​രി ഫാ. ​ജ​യ്സ​ൺ, ക്വാ​റി​വി​രു​ദ്ധ പ്ര​തി​ഷേ​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ ​ക​ള​രി​ക്ക​ൽ, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​ൻ, മെം​ബ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ധ​ന്യ ബൈ​ജു, പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ്ക​റി​യ കൊ​ടു​വ​നാ​ൽ, ബേ​ബി കോ​ലാ​നി പ്ര​സം​ഗി​ച്ചു.

വി​വി​ധ രാ​ഷ്ട്രീ​യ മ​ത സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മ​ല​യോ​ര​ക​ർ​ഷ​ക ക്വാ​റി​വി​രു​ദ്ധ​സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. ക്വാ​റി​ക​ൾ ആ​രം​ഭി​ക്കു​ന്ന പ്ര​ദേ​ശ​ത്തി​നു ചു​റ്റു​മാ​ണ് മം​ഗ​ലം​ഡാം, പീ​ച്ചി തു​ട​ങ്ങി​യ വ​ന​പ്ര​ദേ​ശ​ങ്ങ​ളും ഡാ​മു​ക​ളു​മു​ള്ള​ത്. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം​കൂ​ടി​യാ​ണി​ത്.

ഇ​തി​നാ​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ല​യി​ടി​ച്ചി​ലും​പോ​ലെ പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​ത​ക​ളു​ള്ള പ്ര​ദേ​ശം എ​ന്ന നി​ല​യി​ൽ ക്വാ​റി തു​ട​ങ്ങു​ന്ന​ത് മ​ഹാ​വി​പ​ത്ത് ക്ഷ​ണി​ച്ചു വ​രു​ത്ത​ലാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.  അ​ടു​ത്ത​മാ​സം ആ​റി​ന് മം​ഗ​ലം​ഡാ​മി​ൽ ന​ട​ക്കു​ന്ന പ​ബ്ലി​ക് ഹി​യ​റിം​ഗി​ൽ ക്വാ​റി തു​ട​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ അ​റി​യി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
രാ​വി​ലെ 11ന് ​മം​ഗ​ലം​ഡാം ക്രൗ​ൺ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഹി​യ​റിം​ഗ്.

Tags : Nattuvishesham District News

Recent News

Corehub Up