x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ക​യി​ലവി​രു​ദ്ധ ദി​നാ​ച​ര​ണം


Published: June 1, 2026 12:07 AM IST | Updated: June 1, 2026 12:07 AM IST

പാ​ലാ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. വി​മു​ക്തി ഡി-​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ്​ര്‍ പാ​ലാ​യു​ടെ​യും ജ​ന​റ​ല്‍ ആ​ശു​പ​ത്രി ശ്വാ​സ​കോ​ശ രോ​ഗ വി​ഭാ​ഗ​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ ന​ട​ത്തി​യ​ത്.

എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ആ​ര്‍ എം ​ഒ ഡോ​ക്ട​ര്‍ രേ​ഷ്മ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സെ​ലി​ന്‍ ര​ഞ്ജ​ന്‍ പു​ക​യി​ല​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി ക്കൊ​ടു​ത്തു.. ഡോ. ​ഷി​നോ ബി. ​കു​ര്യ​ന്‍ പു​ക​യി​ല ഉ​പ​യോ​ഗ​ം കൊണ്ടുള്ള ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെക്കു​റി​ച്ച് ക്ലാസെടുത്തു. ച​ട​ങ്ങി​ല്‍ പു​ക​യി​ല ഉ​പ​യോ​ഗം നി​ര്‍​ത്തി ആ​റു​മാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രെ ആ​ദ​രി​ച്ചു. ഡോ. ​പാ​ര്‍​വ​തി ദാ​മോ​ദ​ര​ന്‍, ആ​ശാ മ​രി​യ പോ​ള്‍, പാ​ലാ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ലീ​നാ​സ​ണ്ണി, പി​ആ​ര്‍​ഒ സു​നി​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Anti-Violence Celebration

Recent News

Corehub Up