ചെങ്ങന്നൂർ: ഇരുവൃക്കകളും തകരാറിലായ യുവാവിന് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കരുതൽ തുണയായി. ആല ചാന്തുരത്തിൽ അനൂപ് ചന്ദ്രനാണ് (36) കരുണ സമാഹരിച്ച സഹായധനം കൈമാറിയത്. മൂന്ന് വർഷം മുൻപ് വൃക്കരോഗം ബാധിച്ച അനൂപിന് 30 ലക്ഷത്തോളം രൂപ ചികിത്സാ ആവശ്യത്തിന് വേണ്ടിവരും. ഭാരിച്ച തുക കണ്ടെത്താൻ കുടുംബത്തിന് കഴിയാതെ വന്നതോടെയാണ് കരുണ കൈത്താങ്ങായി എത്തിയത്.
സജി ചെറിയാൻ എംഎൽഎ ചെയർമാനായുള്ള കരുണയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് 11 ലക്ഷം രൂപ സമാഹരിച്ചു. ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത സഹായധനം കൈമാറി.
അങ്കമാലി അപ്പോളോ ആശുപത്രിയിലാണ് അനൂപിന്റെ ശസ്ത്രക്രിയയും തുടർചികിത്സയും ക്രമീകരിച്ചിരിക്കുന്നത്.
Tags : support Nattuvishesham District News